വെറും വാക്ക് പോര, വാഗ്ദാനങ്ങളുടെ സാമ്പത്തിക സാധ്യത കാണിക്കണം; പെരുമാറ്റച്ചട്ടം മാറ്റാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ

വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് വിവരിക്കുന്നത് വഴി അവ വെറുംവാക്കാകുന്നത് തടയാനുള്ള സാഹചര്യം കുറയ്ക്കുകയും പാർട്ടികൾക്കിടയിൽ താരതമ്യം നടത്താൻ പൗരന്മാരെ സഹായിക്കുകയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്

Update: 2022-10-04 11:09 GMT
Advertising

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് വേളകളിൽ നൽകുന്ന വാഗ്ദാനങ്ങളുടെ സാമ്പത്തി സാധ്യത വ്യക്തമാക്കണമെന്നതടക്കമുള്ള മാറ്റങ്ങളാണ് കമ്മീഷൻ കൊണ്ടുവരാനൊരുങ്ങുന്നത്. സൗജന്യ വാഗ്ദാനങ്ങൾ തടയാനാകില്ലെങ്കിലും അവ എങ്ങനെ നടത്തുമെന്ന് വിശദീകരിക്കണമെന്നും അതറിയാനുള്ള അവകാശം പൗരന്മാർക്കുണ്ടെന്നുമാണ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ സൗജന്യ വാഗ്ദാനം സംബന്ധിച്ചുള്ള കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഇത്തരം മാറ്റങ്ങൾ സംബന്ധിച്ചുള്ള നിർദേശങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് കത്തയച്ചിരിക്കുകയാണ്. ഒക്‌ടോബർ 19ന് മുമ്പായി നിർദേശങ്ങൾ സമർപ്പിക്കണമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്.

വാഗ്ദാനങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് വിവരിക്കുന്നത് വഴി അവ വെറുംവാക്കാകുന്നത് തടയാനുള്ള സാഹചര്യം കുറയ്ക്കുകയും പാർട്ടികൾക്കിടയിൽ താരതമ്യം നടത്താൻ പൗരന്മാരെ സഹായിക്കുകയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.

 

 

തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിലെ ചീഫ് സെക്രട്ടറിമാരും കേന്ദ്ര ധനകാര്യ സെക്രട്ടറിയും നികുതിയുടെയും ചെലവിന്റെയും കണക്കുകൾ കൃത്യമായി രീതിയിൽ സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു.

അതേസമയം, ബോളിവുഡ് നടൻ പങ്കജ് ത്രിപാതിയെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി തിരഞ്ഞെടുത്തു. അതേസമയം, ബോളിവുഡ് നടൻ പങ്കജ് ത്രിപാതിയെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ദേശീയ ഐക്കണായി തിരഞ്ഞെടുത്തു.

അതിനിടെ, രാജ്യത്തെ ആറു സംസ്ഥാനങ്ങളിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പുതിയ ഭരണമാറ്റങ്ങളുണ്ടായ ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലടക്കമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്ധേരി (ഇ), മുനുഗോഡെ, ധാംനഗർ, മൊകാമ, ഗോപാൽഗഞ്ച്, ഗോലാ ഗൊരഖ്‌നാഥ്, ആദംപൂർ എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ മൂന്നിന് തെരഞ്ഞെടുപ്പ് നടക്കും. നവംബർ ഏഴിനാണ് ഫലം പുറത്തുവിടുക.

Election Commission OF India is about to change the election code of conduct.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News