സ്വന്തം ചിത്രം വരച്ച് ആന; പെയിന്‍റിംഗ് വിറ്റുപോയത് 4 ലക്ഷത്തിന്

തായ്‍ലാന്‍ഡ് ചിയാങ് മായിലെ മീറ്റോംഗ് എലിഫന്‍റ് ക്യാമ്പിലെ നോങ് തന്‍വ എന്ന ആനയാണ് ചിത്രം വരച്ച് താരമായത്

Update: 2021-07-09 05:20 GMT
Editor : Jaisy Thomas | By : Web Desk

ഒരു ആന വരച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. താഴ്വരയിലൂടെ നടന്നുനീങ്ങുന്ന സ്വന്തം ചിത്രം തന്നെയാണ് ആന വരച്ചിരിക്കുന്നത്. നാല് ലക്ഷം രൂപക്കാണ് ചിത്രം വിറ്റുപോയത്.

തായ്‍ലാന്‍ഡ് ചിയാങ് മായിലെ മീറ്റോംഗ് എലിഫന്‍റ് ക്യാമ്പിലെ നോങ് തന്‍വ എന്ന ആനയാണ് ചിത്രം വരച്ച് താരമായത്. വളരെ ശ്രദ്ധയോടെ ബ്രഷ് തുമ്പിക്കയ്യിലേന്തി ചിത്രം വരയ്ക്കുന്ന തന്‍വയെ വീഡിയോയില്‍ കാണാം. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണാര്‍ഥമാണ് ചിത്രം വില്‍പനക്ക് വച്ചത്. വീഡിയോയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. മിണ്ടാപ്രാണികളെ എന്തിനാണ് ഉപദ്രവിക്കുന്നതെന്നാണ് ചോദ്യം.

Advertising
Advertising

 

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News