'രാഹുൽ പറഞ്ഞത് പച്ച കള്ളം' രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി വിദേശകാര്യമന്ത്രി

പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിയെ യുഎസിലേക്ക് അയക്കരുതായിരുന്നു എന്ന രാഹുലിന്റെ പ്രസ്താവനയാണ് വിവാദമായത്

Update: 2025-02-03 12:54 GMT

ന്യൂ ഡൽഹി : യുഎസ് സന്ദർശനത്തെ കുറിച്ച് ലോക്‌സഭയിൽ കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി നടത്തിയ പരാമർശം കള്ളക്കഥയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.

സ്റ്റേറ്റ് സെക്രട്ടറിയെയും ബൈഡൻ അഡ്മിനിസ്ട്രേഷൻ്റെ എൻഎസ്എയും കാണാനാണ് താൻ പോയതെന്നും ഒരു ഘട്ടത്തിലും പ്രധാനമന്ത്രിയെ ക്ഷണിക്കുന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ജയശങ്കർ എക്സിൽ കുറച്ചു.

"ഒരു ഘട്ടത്തിലും പ്രധാനമന്ത്രിയുടെ ക്ഷണം ചർച്ച ചെയ്തിട്ടില്ല. നമ്മുടെ പ്രധാനമന്ത്രി ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ല എന്നത് എല്ലാവർക്കും അറിയുന്നതാണ്. രാഹുൽ ഗാന്ധിയുടെ നുണകൾ രാഷ്ട്രീയ നേട്ടത്തിനാകാം പക്ഷെ, അത് ഇന്ത്യയെ മുഴുവൻ മോശക്കാരാക്കും' ജയശങ്കർ എക്സിൽ കുറിച്ചു.

പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിയെ യുഎസിലേക്ക് അയക്കരുതായിരുന്നു എന്ന രാഹുലിന്റെ പ്രസ്താവനയാണ് വിവാദമായത്

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News