ഉഡുപ്പി ക്ഷേത്ര ദർശനത്തിന് പുരുഷൻമാ‍ർ ഇനി ഷ‍ർട്ട് അഴിക്കണം; നിർദേശവുമായി പര്യയ ഷിരൂ‍ർ മഠം

സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിച്ച് സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാൻ സാധിക്കില്ല

Update: 2026-01-20 10:24 GMT

മംഗളൂരു:  ഉഡുപ്പി ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് വസ്ത്ര നിയന്ത്രണം ഏർപ്പെടുത്തി പര്യയ ഷിരൂർ മഠം. ക്ഷേത്രത്തിൽ പ്രവേശിക്കാൻ പുരുഷൻമ‍ാ‍‍‌‍ർ ഇനിമുതൽ മേൽവസ്ത്രം അഴിക്കണം. സ്ത്രീ ഭക്ത‍ർ മാന്യവും പരമ്പരാ​ഗതവുമായ വസ്ത്രം ധരിക്കണമെന്നും നി‍ർദേശം ഉണ്ട്. പര്യയ ഷിരൂർ മഠം പുറപ്പെടുവിച്ച നിർദ്ദേശ പ്രകാരം ജനുവരി 19 മുതൽ പരിഷ്ക്കാരം നിലവിൽ വന്നു.

ജീൻസ്, ടീ-ഷർട്ട്, സ്ലീവ്‌ലെസ് വസ്ത്രങ്ങൾ അല്ലെങ്കിൽ മറ്റ് പാരമ്പര്യേതര വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രവേശനം നിഷേധിക്കുമെന്നാണ് ക്ഷേത്ര അധികൃതർ അറിയിച്ചിരിക്കുന്നത്. പുരുഷ ഭക്തർ ക്ഷേത്രത്തിന്റെ ഉൾവശത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഷർട്ടുകൾ ഊരിവെക്കണം. മുമ്പ് രാവിലെ 11 മണിക്ക് മുമ്പ് മഹാപൂജയിൽ പങ്കെടുക്കുന്ന ഭക്തർക്ക് മാത്രമേ വസ്ത്രധാരണത്തിൽ നിയന്ത്രണം ഉണ്ടായിരുന്നുള്ളു. പുതിയ നി‍ർദേശം അനുസരിച്ച് ഏത് സമയത്ത് ദർശനം നടത്തുന്നവരും നിയന്ത്രണങ്ങൾ പാലിക്കണം.

ചരിത്രപ്രസിദ്ധമായ ഉഡുപ്പി മഠത്തിന്റെ പവിത്രതയും അച്ചടക്കവും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് ക്ഷേത്ര അധികൃതർ വ്യക്തമാക്കി. ക്ഷേത്ര മര്യാദകൾ ബഹുമാനിക്കാനും പാലിക്കാനും എല്ലാ ഭക്തരും ഭരണസമിതിയോട് സഹകരിക്കണമെന്ന് പര്യായ ഷിരൂ‍ർ മഠം ആവശ്യപ്പെട്ടു.  

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News