ലഖിംപൂർ കർഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകൻ ആശിഷ് മിശ്രക്ക് ഇടക്കാല ജാമ്യം

ജാമ്യകാലയളവിൽ യു.പിയിലും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി ഉത്തരവിട്ടു.

Update: 2023-01-25 06:07 GMT
Advertising

ന്യൂഡൽഹി: ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊലയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രക്ക് സുപ്രിംകോടതി എട്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യ ഹരജി പരിഗണിച്ചപ്പോൾ തന്നെ വിചാരണക്കോടതിയിൽനിന്ന് സുപ്രിംകോടതി റിപ്പോർട്ട് തേടിയിരുന്നു.

ജാമ്യകാലയളവിൽ യു.പിയിലും ഡൽഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി ഉത്തരവിട്ടു. ജാമ്യത്തിലിറങ്ങി ഒരാഴ്ചക്കുള്ളിൽ യു.പി വിടണം. ആശിഷ് മിശ്രയോ കുടുംബാംഗങ്ങളോ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

2021 ഒക്ടോബർ മൂന്നിനാണ് ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്തിരുന്ന കർഷകർക്കിടയിലേക്ക് ആശിഷ് മിശ്ര കാർ ഓടിച്ചുകയറ്റിയത്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News