കർഷകരുടെ സമരം മൂന്നാം ദിവസത്തിൽ; കർഷക നേതാക്കളുമായി ഇന്ന് വൈകിട്ട് ചർച്ച

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ചണ്ഡിഗഡില്‍ വച്ചാണ് കര്‍ഷകരും സർക്കാരും തമ്മിലുള്ള നാലാമത്തെ ചർച്ച നടക്കുക

Update: 2024-02-15 01:10 GMT
Editor : Jaisy Thomas | By : Web Desk

കര്‍ഷക സമരത്തില്‍ നിന്ന്

Advertising

ഡല്‍ഹി: കേന്ദ്ര സർക്കാരിന്‍റെ കാർഷികവിരുദ്ധനയങ്ങൾക്കെതിരായ കർഷകരുടെ സമരം മൂന്നാം ദിവസത്തിൽ. പ്രശ്നങ്ങൾ പരിഹരിക്കാൻ കർഷക നേതാക്കളുമായി കേന്ദ്രസർക്കാർ ഇന്ന് ചർച്ച നടത്തും. പഞ്ചാബിൽ ഇന്ന് ട്രെയിനുകൾ തടയുമെന്നും കർഷക സംഘടനകൾ അറിയിച്ചു.

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് ചണ്ഡിഗഡില്‍ വച്ചാണ് കര്‍ഷകരും സർക്കാരും തമ്മിലുള്ള നാലാമത്തെ ചർച്ച നടക്കുക. കേന്ദ്രമന്ത്രിമാരായാ പീയൂഷ് ഗോയൽ അര്‍ജുന്‍ മുണ്ടെ എന്നിവർ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും.പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്മിറ്റി രൂപീകരിക്കാമെന്നാണ് സര്‍ക്കാര്‍ നേരത്തെ ചർച്ചകളിൽ അറിയിച്ചു.എന്നാല്‍ മൂന്നു വര്‍ഷം മുന്‍പ് ഇതേകാര്യം പറഞ്ഞതാണെന്നും അതില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടി.ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത അക്ഷയ് നര്‍വാള്‍ അടക്കമുള്ളവരെ വിട്ടയക്കണമെന്നും കർഷകർ ആവശ്യപ്പെടും.

അതേസമയം കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് വിവിധ കർഷക സംഘടനകളുടെ തീരുമാനം. ഇന്ന് പഞ്ചാബിൽ ട്രെയിൻ തടയുമെന്ന് ഭാരതീയ കിസാൻ യൂണിയൻ ഉഗ്രഹാൻ വിഭാഗം അറിയിച്ചിട്ടുണ്ട്.ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലേക്ക് പോകാൻ ശംഭു അതിർത്തിയിൽ ട്രാക്ടറുകളുമായി എത്തുന്നത് . എന്നാൽ ചർച്ചകളിലെ തീരുമാനം അറിയുന്നതുവരെ സമാധാനപരമായി ശംഭു അതിർത്തിയിൽ തുടരുമെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ കർഷകരുടെ മാർച്ച് തടയാൻ വിപുലമായി ഒരുക്കങ്ങളാണ് അതിർത്തികളിൽ പൊലീസ് നടത്തിയിരുന്നത്.കർഷകസമരം ഗതാഗത തടസ്സം ഉണ്ടാക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾ നേരത്തെ വീട്ടിൽനിന്ന് പുറപ്പടണമെന്ന് സി.ബി.എസ്.ഇ നിർദേശം നൽകി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News