സമരം നിര്‍ത്തുമോ? കേന്ദ്രത്തിന്‍റെ നിർദേശങ്ങളിൽ കർഷക സംഘടനകൾ ഇന്ന് തീരുമാനമറിയിക്കും

സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ച് വിളകൾക്ക് വിലസ്ഥിരത ഉറപ്പാക്കുന്നതിനായി അഞ്ചു വർഷത്തേക്ക് കരാർ ഉണ്ടാക്കുമെന്നാണ് നാലാംവട്ട ചർച്ചയിൽ മന്ത്രിമാർ നൽകിയ ഉറപ്പ്

Update: 2024-02-19 03:23 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിലെ കർഷക സമരം അവസാനിപ്പിക്കുന്നതിൽ അന്തിമ തീരുമാനം ഇന്ന്. കേന്ദ്രം മുന്നോട്ടുവച്ച നിർദേശങ്ങളിൽ കർഷക സംഘടനകൾ യോഗം ചേർന്ന് തീരുമാനമറിയിക്കും. സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിച്ച് വിളകൾക്ക് വിലസ്ഥിരത ഉറപ്പാക്കുന്നതിനായി അഞ്ചു വർഷത്തേക്ക് കരാർ ഉണ്ടാക്കുമെന്നാണ് നാലാംവട്ട ചർച്ചയിൽ മന്ത്രിമാർ നൽകിയ ഉറപ്പ്.

ഇതിനായി നാഷനൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, നാഷനൽ അഗ്രി കോ-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ തുടങ്ങിയ സഹകരണ സംഘങ്ങളുമായാണ് സർക്കാർ കരാർ ഉണ്ടാക്കുക. ഈ നിർദേശങ്ങളിൽ നിലപാട് അറിയിക്കും വരെ ശംഭു അതിർത്തിയിൽ സമാധാനപരമായി സമരം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

Summary: The final decision on ending the farmers' protest on the Punjab-Haryana border to be taken today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News