ബംഗാളിലെ ബർധ്‌വാൻ മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ തീപിടിത്തം: ഒരു രോഗി മരിച്ചു

തീപിടുത്തത്തെ കുറിച്ച് അന്വേഷണം നടത്താൻ അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു

Update: 2022-01-29 04:54 GMT
Editor : Lissy P | By : Web Desk
Advertising

ബംഗാളിലെ ബർധ്‌വാൻ മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ തീപിടിത്തം. ഒരു കോവിഡ് രോഗി വെന്തുമരിച്ചു.കിഴക്കൻ ബർധ്‌വാൻ സ്വദേശിയായ സന്ധ്യ റോയ് (60) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ആശുപത്രിയിലെ കോവിഡ് വാർഡിൽ തീപിടിത്തമുണ്ടായതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത് കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക വാർഡാക്കി മാറ്റിയിരുന്നു. തീപടർന്നതോടെ രോഗികളുടെ ബന്ധുക്കളാണ് ആദ്യം തീ അണയ്ക്കാൻ ശ്രമിച്ചത്. തുടർന്നാണ് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി തീയണക്കൽ തുടങ്ങിയത്.

ഒരു മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. തീപിടുത്തത്തിന്റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണം നടത്താൻ അഞ്ചംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനയും നടത്തുമെന്ന് ബർധ്‌വാൻ മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ പ്രബീർ സെൻഗുപ്ത പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News