തിരച്ചിലിന് പൊലീസിനൊപ്പം; മൃതദേഹം മുത്തശ്ശി കിടക്കുന്ന കട്ടിലിനടിയിൽ; 13 കാരൻ്റെ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

തിരച്ചിലിന് കൂടിയ പ്രതിയുടെ കഴുത്തിലെ നഖപ്പാടുകളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്

Update: 2026-02-01 11:42 GMT

ഇൻഡോർ: ലൈംഗികാതിക്രമം തടഞ്ഞ 13 കാരനെ കൊലപ്പെടുത്തി മുത്തിശ്ശി കിടക്കുന്ന കട്ടിലിനടയിൽ ഒളിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് എട്ടാം ക്ലാസ് വിദ്യാർഥിയായ 13 കാരനെ കാണാതായത്. തുടർന്ന്, പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിലാണ് പ്രതിയും അയൽവാസിയുമായ റെഹാൻ പിടിയിലായത്. പ്രായപൂർത്തിയാവാത്ത മറ്റൊരു ആൺകുട്ടി കൂടി പൊലീസ് കസ്റ്റഡിയിലുണ്ട്.

കുട്ടിയെ തിരയുന്ന സംഘത്തിലും റെഹാൻ ഉണ്ടായിരുന്നു. റെഹാൻ്റെ പെരുമാറ്റത്തിലെ അസ്വഭാവികതയും ശരീരത്തിലെ മുറിവുമാണ് പൊലീസിനെ ഇയാളിലേക്ക് എത്തിച്ചത്.കെട്ടിടത്തിന്റെ ടെറസിൽ വെച്ച് നൈലോൺ കയർ കൊണ്ട് കഴുത്ത് മുറുക്കിയും ഇഷ്ടിക കൊണ്ട് മുഖത്തടിച്ചുമാണ് പ്രതി ബാലനെ കൊലപ്പെടുത്തിയത്. മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് നാലാം നിലയിലെ ഫ്‌ലാറ്റിലെ കട്ടിലിനുള്ളിലെ സ്റ്റോറേജ് ബോക്‌സിൽ ഒളിപ്പിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ മുത്തശ്ശിയെ പ്രതി കട്ടിലിന് മുകളിൽ കടത്തുകയും ചെയ്തു.

Advertising
Advertising

കുട്ടിയെ കാണാതായപ്പോൾ തിരച്ചിൽ സംഘത്തോടൊപ്പം റെഹാനും സജീവമായി ഉണ്ടായിരുന്നു. എന്നാൽ, ഇയാളുടെ കൈകളിലും കഴുത്തിലും കണ്ട നഖപ്പാടുകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ജോലിസ്ഥലത്തെ മെഷീനിൽ തട്ടിയതാണെന്ന് റെഹാൻ പറഞ്ഞെങ്കിലും കഴിഞ്ഞ നാലു മാസമായി അയാൾ ജോലിക്ക് പോയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങളും മട്ടുപ്പാവിലെ രക്തക്കറയും പരിശോധിച്ച പൊലീസ് റെഹാനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കട്ടിലിനുള്ളിൽ നിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. റെഹാനെ കൂടാതെ ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News