വീണ്ടും ദുരഭിമാനക്കൊല; വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിന് ശേഷം മകളുടെ ഭർത്താവിനെ കഴുത്തറുത്ത് കൊന്നു

പിണക്കമെല്ലാം മറന്നെന്ന വ്യാജേനെ മകളുടെ ഭർത്താവിനെ പിതാവും ബന്ധുക്കളും മദ്യപിക്കാൻ ക്ഷണിച്ചിരുന്നു

Update: 2024-06-30 02:57 GMT
Editor : ലിസി. പി | By : Web Desk

ഗ്രേറ്റർ നോയിഡ: വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിന് ശേഷം മകളുടെ ഭർത്താവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ഗ്രേറ്റർ നോയിഡയിലാണ് ദുരഭിമാനക്കൊല നടന്നത്. രണ്ടാഴ്ച മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. അഞ്ച് വർഷം മുമ്പ് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് യുവതി ഒളിച്ചോടി വിവാഹം കഴിച്ചത്. അടുത്തിടെ പിണക്കമെല്ലാം മറന്നെന്ന വ്യാജേനെ യുവതിയുടെ കുടുംബം ഭർത്താവിനെ മദ്യപിക്കാൻ ക്ഷണിച്ചിരുന്നു. മദ്യസത്കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവിനെ ഭാര്യയുടെ കുടുംബം വാടകക്കെടുത്ത കൊലയാളികൾ കഴുത്തറുത്ത്  കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

Advertising
Advertising

ജൂൺ 16ന് ഗ്രേറ്റർ നോയിഡയിലെ സൂരജ്പൂർ പൊലീസ് ലൈനിന് സമീപമാണ് പിന്നീട് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തുന്നത്.

സംഭവത്തിൽ യുവതിയുടെ പിതാവിനെയും അമ്മാവനെയുംവാടകയ്ക്കെടുത്ത രണ്ട് കൊലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ രണ്ട് പ്രതികൾ കൂടി ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. തങ്ങളുടെ കൈവശമുള്ള സ്വർണം പണയം വെച്ചാണ് യുവതിയുടെ കുടുംബം വാടകകൊലയാളികൾക്ക് പണം നൽകിയതെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, ടവ്വൽ, കുറ്റകൃത്യം നടത്താനുപയോഗിച്ച കാർ, പണയപ്പെടുത്തിയ ആഭരണങ്ങൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News