രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ഗൗരി ലങ്കേഷിന്റെ കുടുംബം

ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

Update: 2022-10-07 14:36 GMT
Editor : afsal137 | By : Web Desk

ചിറ്റനഹള്ളി: കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അവരുടെ ആശയങ്ങൾക്കൊപ്പമാണ് താൻ നിലകൊള്ളുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗൗരി ലങ്കേഷിന്റെ അമ്മയും സഹോദരിയും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തിരുന്നു. ലങ്കേഷിനെപ്പോലുള്ളവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്രയെന്നും ആ ശബ്ദം ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

'ഗൗരി സത്യത്തിന് വേണ്ടി നിലകൊണ്ടു. ഗൗരി സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നു, ഞാൻ ഗൗരി ലങ്കേഷിനും അവരെപ്പോലെ ഇന്ത്യയുടെ യഥാർത്ഥ ആത്മാവിനെ പ്രതിനിധീകരിക്കുന്നവർക്കുമൊപ്പം നിലകൊള്ളുന്നു, അവരുടെ ശബ്ദമാണ് ഭാരത് ജോഡോ യാത്ര''- രാഹുൽ ഗാന്ധി പറഞ്ഞു. 'ഒരിക്കലും നിശ്ശബ്ദനാകാൻ കഴിയില്ല', ഭാരത് ജോഡോ യാത്രയിൽ ഗൗരി ലങ്കേഷിന്റെ അമ്മയുടെ കൈപിടിച്ച് നടക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Advertising
Advertising

സെപ്റ്റംബർ എട്ടിന് കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര തമിഴ്നാടും കേരളവും പിന്നിട്ട് കർണാടകയിലെത്തിയിരിക്കുകയാണ്.


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News