'ബിഹാര്‍ പിടിച്ചു, അടുത്തത് ബംഗാൾ'; കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

അരാജകത്വത്തിന്‍റെ ഒരു സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചിരുന്നു

Update: 2025-11-14 06:20 GMT
Editor : Jaisy Thomas | By : Web Desk

പറ്റ്ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻഡിഎ മഹാസഖ്യത്തെക്കാൾ ബഹുദൂരം മുന്നിലാണ്. സംസ്ഥാനത്ത് വിജയമുറപ്പിച്ചതിന് പിന്നാലെ വിജയാഘോഷത്തിലാണ് ബിജെപി. ബിഹാര്‍ പിടിച്ചുവെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗളാണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറഞ്ഞു.

"അരാജകത്വത്തിന്‍റെ ഒരു സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചിരുന്നു. ബിഹാറിലെ യുവാക്കൾ ബുദ്ധിയുള്ളവരാണ്. ഇത് വികസനത്തിന്‍റെ വിജയമാണ്. നമ്മൾ ബിഹാർ ജയിച്ചു. ഇനി ബംഗാളിന്റെ ഊഴമാണ്," മന്ത്രി പറഞ്ഞു. അഴിമതിയുടെയും കൊള്ളയുടെയും സര്‍ക്കാരിനെ ബിഹാര്‍ അംഗീകരിക്കില്ലെന്ന് ആദ്യദിവസം മുതൽ വ്യക്തമായിരുന്നുവെന്ന് സിങ് കൂട്ടിച്ചേര്‍ത്തു.

"ആളുകൾ സമാധാനം, നീതി, വികസനം എന്നിവ തെരഞ്ഞെടുത്തു. ഇന്നത്തെ യുവാക്കൾ ആ മുൻകാലങ്ങളിൽ അത് കണ്ടില്ലെങ്കിലും, അവരുടെ മുതിർന്നവർ അത് കണ്ടു. തേജസ്വി യാദവ് കുറച്ചുകാലം സർക്കാരിൽ ഉണ്ടായിരുന്നപ്പോഴും, ക്രമക്കേട് വളർത്താനുള്ള ശ്രമം ആളുകൾ കണ്ടു," അദ്ദേഹം പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News