'മാതാവിന് നിരന്തരം പീഡനം, വീട്ടില്‍ നിന്ന് ഇറക്കി വിട്ടു'; പിതാവിനെയും മുത്തശ്ശനെയും 21 കാരൻ വെട്ടിക്കൊന്നു

ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം നടത്തിയത്

Update: 2023-09-11 05:58 GMT
Editor : Lissy P | By : Web Desk

ഗ്രേറ്റർ നോയിഡ: ഗ്രേറ്റർ നോയിഡയിലെ ദങ്കൗറിൽ 21കാരൻ പിതാവിനെയും മുത്തച്ഛനെയും വെട്ടിക്കൊന്നു. സെപ്തംബർ ഏഴിന് രാത്രിയാണ് ഇരട്ട കൊലപാകം നടന്നത്. പ്രതിയായ ജാസ്മിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു.

ദൻകൗറിലെ ബല്ലു ഖേര ഗ്രാമത്തിലെ നിർമ്മാണത്തിലിരിക്കുന്ന ഫിലിം സ്റ്റുഡിയോയിൽ വെച്ചാണ് ജാസ്മിൻ പിതാവ് വിക്രമജിത് റാവുവിനെയും മുത്തച്ഛൻ രാംകുമാറിനെയും കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം നടത്തിയത്. പിതാവ് അമ്മയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നെന്നാണ് ജാസ്മിൻ പൊലീസിന് നൽകിയ മൊഴി. അമ്മയെയും മക്കളെയും പിതാവിന്റെ വീട്ടിൽ നിന്ന് ഇറക്കിവിടുകയും ചെയ്‌തെന്നും ഇയാൾ പറയുന്നു. ഇരുവരും വിവാഹമോചനത്തിന്റെ ഘട്ടത്തിലാണ്.

Advertising
Advertising

ഇതിന്റെ പ്രതികരത്തിലാണ് പിതാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പ്രതി പറയുന്നു. സ്റ്റുഡിയോയിൽ സൂക്ഷിച്ചിരുന്ന കോടാലി ഉപയോഗിച്ചാണ് പിതാവിനെ കൊലപ്പെടുത്തിയത്. നിലവിളി കേട്ടാണ്  മുത്തച്ഛൻ ഉണർന്നത്. തന്നെ തിരിച്ചറിയുമോ എന്ന ഭയത്തിലാണ് മുത്തശ്ശനെയും കൊലപ്പെടുത്തിയത്. കൊലപതാകത്തിന് ശേഷം ആയുധങ്ങൾ ഉപേക്ഷിച്ച് വീട്ടിലെത്തുകയും രക്തം പുരണ്ട വസ്ത്രങ്ങൾ കഴുകുകയും ചെയ്തു.  പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിരിക്കുകയാണെന്ന് ഗ്രേറ്റർ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) അശോക് കുമാർ പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News