പശുവിനെ ആക്രമിച്ച സിംഹത്തെ പറപറത്തി കര്‍ഷകന്‍; വൈറല്‍ വീഡിയോ

ഗുജറാത്തിലെ ജുനഗഡിലെ കേശോദ് സ്വദേശി വിവേക് ​​കൊട്ടാഡിയയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്

Update: 2023-07-01 05:01 GMT

സിംഹം പശുവിനെ ആക്രമിക്കുന്ന ദൃശ്യം

ജുനാഗഡ്: സിംഹത്തിന്റെ ആക്രമണത്തിൽ നിന്ന് പശുവിനെ രക്ഷിച്ച കർഷകന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗുജറാത്തിലെ ജുനഗഡിലെ കേശോദ് സ്വദേശി വിവേക് ​​കൊട്ടാഡിയയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ഗിർ സോമനാഥ് ജില്ലയിലാണ് സംഭവം. കർഷകൻ പശുവിന്റെ അടുത്തേക്ക് വരുന്നതും സിംഹത്തെ വിരട്ടി ഓടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കർഷകൻ വിജയകരമായി തന്നെ ത​ന്റെ പശുവിനെ രക്ഷിക്കുകയും സിംഹത്തെ ഓടിക്കുകയും ചെയ്തു.

സിംഹത്തി​ന്റെ പിടിയിൽ കു‌‌ടുങ്ങിയ പശുവിനെ ആണ് വീഡിയോയിൽ ആ​ദ്യം കാണിക്കുന്നത്. സിംഹത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ പശു ശ്രമിക്കുണ്ടെങ്കിലും ശ്രമങ്ങൾ വിഫലമാകുകയാണ്. ഇതു കണ്ട കര്‍ഷകന്‍ റോഡരികിൽ നിന്ന് ഒരു ഇഷ്ടിക എടുത്ത് സിംഹത്തി​ന്റെ നേരെ എറിയുന്നത് കാണാം. കർഷകൻ അടുത്തെത്തുമ്പോൾ, സിംഹം സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം. 

Advertising
Advertising

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Trainee

contributor

Similar News