'ദുരാത്മാവിനെ' ഒഴിപ്പിക്കാൻ 14 കാരിയെ പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തി; പിതാവും അമ്മാവനും അറസ്റ്റില്‍

'പെൺകുട്ടിയെ വടികൊണ്ട് ബന്ധിച്ച് തലകീഴായി തൂക്കിയിടുകയും ചെയ്തു. ദിവസവും രണ്ടു മണിക്കൂറോളം തീയുടെ അടുത്ത് നിർത്തി'

Update: 2022-10-14 02:29 GMT
Editor : ലിസി. പി | By : Web Desk

ഗിർ സോമനാഥ്: ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ 14 വയസ്സുള്ള പെൺകുട്ടിയെ പിതാവും അമ്മാവനും പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊലപ്പെടുത്തി. അന്ധവിശ്വാസത്തിന്റെ മറവിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.തലാല താലൂക്കിലെ ധവ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് മനോഹർസിൻഹ് ജഡേജ മാധ്യമങ്ങളോട് പറഞ്ഞു.

ധൈര്യ അക്ബരി എന്ന പെൺകുട്ടിയെ ഒക്ടോബർ 1 മുതൽ 7 വരെ പിതാവ് ഭവേഷ് അക്ബറിയുടെ ഫാമിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഭാവേഷ് അക്ബറിയും അയാളുടെ ജ്യേഷ്ഠൻ ദിലീപും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയെ ദുരാത്മാവ് ബാധിച്ചെന്ന് കരുതി ഏഴ് ദിവസമായി കുട്ടിക്ക് ഭക്ഷണം നൽകിയില്ലെന്നും പൊലീസ് പറഞ്ഞു.സൂറത്തിൽ താമസിക്കുന്ന അക്ബരി ധൈര്യയെ ദുരാത്മാക്കൾ പിടികൂടിയെന്ന് വിശ്വസിക്കുകയായിരുന്നു. തുടർന്ന് മൂന്ന് മാസം മുമ്പാണ് ധവ ഗ്രാമത്തിലേക്ക് മകളെയും കൊണ്ടുവരുന്നത്.

Advertising
Advertising

ഒക്ടോബർ ഒന്നിന് അവളെ ഫാമിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും മന്ത്രവാദ ചടങ്ങുകൾക്ക് വിധേയയാക്കുകയും ചെയ്തതായി പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു. രണ്ടാം തീയതി ദിലീപും ഭവേഷും ചേർന്ന് വടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് മർദിച്ചു.  പെൺകുട്ടിയെ വടികൊണ്ട് ബന്ധിച്ച് തലകീഴായി തൂക്കിയിടുകയും ചെയ്തു. ദിവസവും രണ്ടു മണിക്കൂറോളം തീയുടെ അടുത്ത് നിർത്തി. 7 ദിവസത്തോളം വെള്ളവും ഭക്ഷണവും നൽകാതെ പട്ടിണിക്കിട്ടു. ഒക്ടോബർ ഏഴിനാണ് പെൺകുട്ടി മരിച്ചത്. കൊല്ലപ്പെട്ട ധൈര്യയെ അക്ബറിയും സഹോദരനും ചേർന്ന് സംസ്‌കരിച്ചു.

മകളെ കാണാതായതോടെയാണ് സംശയം തോന്നിയ മാതാവ് അമ്മ കപിലബെൻ പൊലീസ് പരാതി നൽകുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ കൊലപാതകത്തിന്റെ കഥ പുറത്തുവന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News