നൂഹിൽ കനത്ത ജാഗ്രത തുടരുന്നു; ഡല്‍ഹിയിലെ വിഎച്ച്പി റാലി തടയണമെന്ന ഹരജി ഇന്ന് സുപ്രിംകോടതിയില്‍

നാളെ വരെ ഇന്‍റര്‍നെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

Update: 2023-08-04 00:55 GMT

നൂഹിലുണ്ടായ ആക്രമണങ്ങളില്‍ നിന്ന്

ചണ്ഡീഗഡ്: സംഘർഷം ഉണ്ടായ ഹരിയാനയിലെ നൂഹിൽ കനത്ത ജാഗ്രത തുടരുന്നു. രണ്ടുദിവസമായി സംഘർഷങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കേന്ദ്രസേനയുടെ സുരക്ഷ തുടരാനാണ് നിർദ്ദേശം. നാളെ വരെ ഇന്‍റര്‍നെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിരോധനാജ്ഞയും തുടരുകയാണ്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട 49 എഫ്ഐആറിലുമായി 165 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് ഹരിയാന പൊലീസ് അറിയിച്ചു.

സംഘർഷങ്ങൾക്ക് കാരണമായാതായി പറയുന്ന മോനുമാനേസിറിനെതിരെ തെരച്ചിൽ ഊർജിതമാക്കി. ഒളിവിൽ ഇരുന്ന് മാധ്യമങ്ങൾക്ക് അടക്കം അഭിമുഖം നൽകുന്ന മോനുവിനെ പിടികൂടാത്തതിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഡൽഹിയിൽ നടക്കുന്ന വിഎച്ച്പി റാലി തടയണമെന്ന് ഹരജി സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.

നൂഹിൽ ഉണ്ടായ സംഘർഷം ആസൂത്രിതമെന്നാണ് എഫ്.ഐ.ആർ. പൊലീസുകാരെ ജീവനോടെ കത്തിക്കുമെന്ന് ജനക്കൂട്ടം ആക്രോശിച്ചെന്ന് കുറ്റപത്രം ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതേ സമയം സംഘർഷത്തെ ചൊല്ലി ബി.ജെ.പിയിൽ ഭിന്നത ഉടലെടുത്തു. സംഘർഷത്തിന് കാരണമായ ഘോഷയാത്ര സംഘടിപ്പിച്ച വിശ്വഹിന്ദു പരിഷത്തിനെതിരെ ഹരിയാന ഉപ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും അടക്കമുള്ളവർ രംഗത്തെത്തി. ആഘോഷ യാത്രയിൽ പങ്കെടുക്കുന്നവർക്ക് ആയുധം നൽകിയത് ആരാണെന്ന് കേന്ദ്രമന്ത്രി റാവു ഇന്ദ്രർജിത് സിങ് ചോദിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News