വിദ്വേഷ പ്രസംഗം: ഹിന്ദു ജാഗരണ വേദികെ നേതാവ് അറസ്റ്റിൽ

ഉഡുപ്പി നഗരത്തിൽ നടന്ന പ്രതിഷേധ യോഗത്തിലെ വിദ്വേഷ പ്രസംഗത്തിനാണ് ഹിന്ദു ജാഗരണ വേദികെ നേതാവ് രത്‌നാകർ അമീനെ പൊലീസ് അറസ്റ്റ് ചെയ്തത്

Update: 2025-11-18 14:47 GMT
Editor : rishad | By : Web Desk

രത്നാകർ അമീൻ

മംഗളൂരു: വിദ്വേഷ പ്രസംഗത്തിന് ഉഡുപ്പിയിലെ ഹിന്ദു ജാഗരണ വേദികെ നേതാവ് അറസ്റ്റിൽ. ഉഡുപ്പി നഗരത്തിൽ നടന്ന പ്രതിഷേധ യോഗത്തിലെ വിദ്വേഷ പ്രസംഗത്തിനാണ് ഹിന്ദു ജാഗരണ വേദികെ നേതാവ് രത്‌നാകർ അമീനെ(49) പൊലീസ് അറസ്റ്റ് ചെയ്തത്. 

ഡൽഹി ബോംബ് സ്‌ഫോടന സംഭവത്തെ അപലപിച്ച് ഉഡുപ്പിയിലെ ജട്ക സ്റ്റാൻഡിന് സമീപം ഹിന്ദു ജാഗരണ വേദികെ യൂണിറ്റ് ശനിയാഴ്ച  പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതില്‍, മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന തരത്തിൽ രത്‌നാകർ അമീൻ പ്രസംഗിച്ചതായി പൊലീസ് പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ ഉഡുപ്പി ടൗൺ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഉഡുപ്പി ടൗൺ പൊലീസ് ഇൻസ്പെക്ടർ മഞ്ജുനാഥ് വി. ബാഡിഗറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് രത്നാകറിനെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് കോടതിയിൽ ഹാജരാക്കി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News