ഭാരത് ജോഡോ ന്യായ് യാത്രക്ക് ക്ഷണം ലഭിച്ചില്ലെന്ന് അഖിലേഷ് യാദവ്; മറുപടിയുമായി കോണ്‍ഗ്രസ്

'ഇന്‍ഡ്യ' മുന്നണി കക്ഷികൾക്കുള്ളിൽ അഭിപ്രായ ഭിന്നത ഇപ്പോഴും നിലനിൽക്കുന്നുവെന്ന് തെളിയിക്കുന്നതാണ് അഖിലേഷിന്‍റെ ആരോപണം

Update: 2024-02-04 08:18 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: മമത ബാനർജിക്ക് പിന്നാലെ ഭാരത് ജോഡോ ന്യായ് യാത്രക്ക് ക്ഷണം ലഭിച്ചില്ലെന്ന ആരോപണവുമായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. പല വലിയ പരിപാടികൾക്കും തങ്ങളെ ക്ഷണിക്കാറില്ലെന്ന് അഖിലേഷ് പറഞ്ഞു. എന്നാൽ, യുപിയിലെ യാത്രയുടെ റൂട്ട് തയ്യാറാകുന്നേയുള്ളുവെന്നും അതിന് ശേഷം ക്ഷണിക്കുമെന്നും കോൺഗ്രസ്‌ മറുപടി നൽകി.

'ഇന്‍ഡ്യ' മുന്നണി കക്ഷികൾക്ക് ഉള്ളിൽ ഉയർന്ന അഭിപ്രായ ഭിന്നത ഇപ്പോഴും നിലനിൽക്കുന്നുവെന്ന തെളിയിക്കുന്നതാണ്  അഖിലേഷ് യാദവിന്റെ ആരോപണം. ഭാരത് ജോഡോ ന്യായ് യാത്രക്ക് ക്ഷണം ചോദിച്ചു വാങ്ങുന്നതെങ്ങനെയെന്നും അഖിലേഷ് ചോദിച്ചു. കൂടാതെ, രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിന് ക്ഷണം ചോദിച്ചു വാങ്ങിയതാണെന്നും അഖിലേഷ് പറഞ്ഞു.

Advertising
Advertising

ആരോപണത്തിന് പിന്നാലെ മറുപടിയുമായി കോൺഗ്രസ്‌ രംഗത്ത് എത്തി. യുപിയിലെ യാത്രയുടെ റൂട്ടും പ്രോഗ്രാമും തയ്യാറാക്കുകയാണ് .അത് പൂർത്തിയായ ശേഷം 'ഇൻഡ്യ' സഖ്യത്തിലെ എല്ലാവരെയും അറിയിക്കും. ന്യായ് യാത്രയിൽ സമാജ് വാദി പാർട്ടി പങ്കെടുക്കുന്നത് 'ഇൻഡ്യ' സഖ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ജയറാം രമേശ്‌ സോഷ്യല്‍ മീഡിയയായ എക്സിൽ കുറിച്ചു. ജാർഖണ്ഡിൽ ജനവിധി അട്ടിമറിക്കാൻ ശ്രമം നടക്കുന്നായും അദ്ദേഹം പറഞ്ഞു.

യാത്രയിലേക്ക് ക്ഷണിച്ചില്ലെന്ന ആരോപണം നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഉന്നയിച്ചിരുന്നു. തങ്ങളിപ്പോഴും ഇൻഡ്യ സഖ്യത്തിന്റെ ഭാഗമാണെന്നും എന്നാൽ ന്യായ് യാത്ര ബംഗാളിലെത്തിയത് ഉദ്യോഗസ്ഥരിൽ നിന്നാണ് അറിഞ്ഞതെന്നും മമത ആരോപിച്ചിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News