രാത്രി പള്ളിയിൽ ഉറങ്ങാൻ അനുവദിക്കാത്തതിന് ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

ആന്ധ്രയിലെ കർണൂലിൽവച്ചാണ് പ്രതിയെ പിടികൂടിയത്

Update: 2023-07-10 09:37 GMT
Editor : Shaheer | By : Web Desk

ബംഗളൂരു: പള്ളിയിൽ തീവ്രവാദികൾ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണിസന്ദേശം അയച്ച യുവാവ് അറസ്റ്റിൽ. ബംഗളൂരു നഗരത്തിലെ ശിവാജിനഗറിലുള്ള പള്ളിയിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണിയുണ്ടായിരുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശി സയ്യിദ് മുഹമ്മദ് അൻവർ(37) ആണ് പിടിയിലായത്.

മദ്‌റസയ്‌ക്കെന്നു പറഞ്ഞ് പള്ളികളിൽനിന്ന് പണംപിരിച്ച് ഉപജീവനം നടത്തുകയാണ് പ്രതിയുടെ പതിവ്. ഇത്തരത്തിൽ ശിവാജിനഗറിലെ റസൽ മാർക്കറ്റിലുള്ള അസാം മസ്ജിദിലും ഇയാൾ എത്തിയിരുന്നു. പണപ്പിരിവ് നടത്തിയ ശേഷം രാത്രി പള്ളിയിൽ തന്നെ ഉറങ്ങാൻ അനുമതി തേടിയെങ്കിലും ഭാരവാഹികൾ സമ്മതിച്ചില്ല. തുടർന്ന് ആന്ധ്രപ്രദേശിലെ കർണൂലിലേക്ക് ബസ് കയറിയ യുവാവ് യാത്രയ്ക്കിടയിൽ 122 ഹെൽപ്‌ലൈൻ നമ്പറിൽ വിളിച്ച് വ്യാജഭീഷണി സന്ദേശം നൽകുകായിരുന്നു.

Advertising
Advertising

പള്ളിയിൽ തീവ്രവാദികൾ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇയാൾ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചതോടെ ആളുകൾ പരിഭ്രാന്തരായി. പൊലീസിനു പുറമെ ഫയർഫോഴ്‌സ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സംഘങ്ങളും സ്ഥലത്തെത്തി. രാത്രി വൈകിയും പരിശോധന തുടർന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പിന്നീട് ഭീഷണിസന്ദേശത്തിൽ ശിവാജിനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒടുവിൽ കർണൂലിലെ മെഹ്ബൂബ്‌നഗറിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. ബി.എസ്.സി ബിരുദധാരിയായ മുഹമ്മദ് അൻവർ തൊഴിൽരഹിതനാണെന്നും മദ്രസകൾക്കു വേണ്ടിയുള്ള പണപ്പിരിവെന്ന പേരിൽ തട്ടിപ്പ് നടത്തിയാണ് ഇയാൾ ജീവിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

Summary: Man held for making hoax bomb call to Bengaluru mosque

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News