രാജീവ് ഗാന്ധിയുടെ സുഹൃത്തും രാഹുൽ ഗാന്ധിയുടെ തണലുമായ അമിതാഭ് ബച്ചൻ; ബച്ചൻ-ഗാന്ധി കുടുംബത്തിൽ വിള്ളൽ വന്നതെങ്ങനെ?

ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജ്യം ഞെട്ടലിലും ഗാന്ധി കുടുംബം ദുഃഖത്തിലും മുങ്ങിയപ്പോൾ ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ ഗാന്ധി കുടുംബത്തിന് ആശ്വാസമേകിയ ഹൃദയസ്പർശിയായ കഥ അടുത്തിടെ പുറത്തുവന്നിരുന്നു

Update: 2025-10-25 10:52 GMT

അമിതാഭ് ബച്ചനും രാജീവ് ഗാന്ധിയും

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ കൊലപാതകത്തിന് ശേഷം രാജ്യം ഞെട്ടലിലും ഗാന്ധി കുടുംബം ദുഃഖത്തിലും മുങ്ങിയപ്പോൾ ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ ഗാന്ധി കുടുംബത്തിന് ആശ്വാസമേകിയ ഹൃദയസ്പർശിയായ കഥ അടുത്തിടെ പുറത്തുവന്നിരുന്നു. പിതാവിന്റെ മരണത്തിൽ ദുഃഖത്തിലായ രാഹുൽ ഗാന്ധിയെ വളരെ ദയാവായ്‌പോടെ കൈകാര്യം ചെയ്തിരുന്ന അമിതാഭ് ബച്ചൻ രാജീവ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. 

രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ മറ്റ് പ്രമുഖരോടൊപ്പം ഗാന്ധി വസതിയിൽ എത്തിയതായിരുന്നു അമിതാഭ് ബച്ചൻ. അന്ന് ചെറുപ്രായത്തിൽ ദുഃഖത്താൽ വലയുകയായിരുന്ന രാഹുൽ ഗാന്ധിയെ കണ്ട അമിതാബ് ബച്ചൻ രാഹുലിനെ ആശ്വസിപ്പിക്കാൻ തീരുമാനിച്ചു. ഹൃദയസ്പർശിയായ സഹാനുഭൂതിയോടെ രാഹുൽ ഗാന്ധിയുടെ ബാഗ് ചുമന്ന് അമിതാബ് ബച്ചൻ അരികിൽ നിന്നു. ആ പ്രയാസകരമായ സമയങ്ങളിൽ രാഹുലിന് വൈകാരിക പിന്തുണ നൽകാൻ ബച്ചൻ തയ്യാറായി. ബച്ചൻ, ഗാന്ധി കുടുംബങ്ങൾ തമ്മിൽ പണ്ടുമുതലേ അടുത്ത ബന്ധമുണ്ടായിരുന്നു. അമിതാഭ് ബച്ചന്റെ രാഷ്ട്രീയ പ്രവേശനം പോലും രാജീവ് ഗാന്ധിയുടെ അഭ്യർഥന പ്രകാരമായിരുന്നു.

Advertising
Advertising

സാമൂഹ്യപ്രവർത്തകയും പ്രശസ്ത ഹിന്ദി കവിയായിരുന്ന ഹരിവംശ്റായ് ബച്ചൻറെ പത്നിയുമായിരുന്ന തേജി ബച്ചനെ സരോജിനി നായിഡു ഇന്ദിരാഗാന്ധിക്ക് പരിചയപ്പെടുത്തിയത് മുതലാണ് ബച്ചൻ-ഗാന്ധി കുടുംബങ്ങൾ തമ്മിലുള്ള  ബന്ധം ആരംഭിക്കുന്നത്. തേജിയുടെയും ഹരിവംശ്റായ്യുടെയും മകനാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചനും രാജീവ് ഗാന്ധിയും വളരെ അടുപ്പമുള്ളവരായിരുന്നു. രാജീവിന്റെ വിവാഹത്തിലും ബച്ചൻ കുടുംബം ഒരു പ്രധാന പങ്ക് വഹിച്ചു. ഇന്ത്യൻ ആചാരങ്ങൾ പഠിക്കാൻ വിവാഹത്തിന് മുമ്പ് ബച്ചൻ കുടുംബത്തോടൊപ്പം താമസിച്ച സോണിയ ഗാന്ധി തേജി ബച്ചനെ 'മൂന്നാനമ്മ'യായി കണക്കാക്കി. 

ബച്ചൻ-ഗാന്ധി കുടുംബങ്ങൾ ഒരുകാലത്ത് വളരെ അടുപ്പമുള്ളവരായിരുന്നെങ്കിലും കാലക്രമേണ നിരവധി സംഭവങ്ങൾ കാരണം അവരുടെ ബന്ധം വഷളായി. ഗാന്ധി-ബച്ചൻ കുടുംബങ്ങൾ തമ്മിലുള്ള യഥാർത്ഥ വിള്ളൽ 1997ലാണ് ഉണ്ടായത്. 1997 ഫെബ്രുവരി 18ന് സോണിയ ഗാന്ധിയുടെ മകൾ പ്രിയങ്ക ഗാന്ധിയുടെയും ബിസിനസുകാരനായ റോബർട്ട് വാദ്രയും തമ്മിലുള്ള വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രയങ്കയുടെ വിവാഹത്തിന്റെ തലേദിവസം അമിതാഭ് ബച്ചൻ തന്റെ മകൾ ശ്വേതയുടെ വിവാഹം നിശ്ചയിച്ചത് ഇരു കുടുംബങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് തുടക്കം കുറിച്ചു. പ്രിയങ്കയുടെ വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസം ബച്ചൻ കുടുംബം ശ്വേതയുടെ വിവാഹം നിശ്ചയിച്ചത് മനഃപൂർവ്വമാണെന്ന കിംവദന്തികൾ പ്രചരിക്കാൻ തുടങ്ങിയതോടെ ഇരു കുടുംബങ്ങളും അകലാൻ തുടങ്ങിയതായി മാധ്യമപ്രവർത്തകൻ റഫീഖ് കിദ്വായ് തന്റെ പുസ്തകത്തിൽ കുറിക്കുന്നു. ഇതിനുപുറമെ ബൊഫോഴ്‌സ് അഴിമതി, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ, ഗാന്ധി കുടുംബത്തിന് ബുദ്ധിമുട്ടുള്ള സമയത്ത് അമിതാഭ് ബച്ചന്റെ പിന്തുണയില്ലായ്മ, മോദി സർക്കാരുമായുള്ള ബച്ചൻ കുടുംബത്തിന്റെ വളർന്നുവരുന്ന ബന്ധം എന്നിവയും കുടുംങ്ങളെ അകറ്റിയതായി റിപ്പോർട്ടുകളുണ്ട്.

ബച്ചൻ, ഗാന്ധി കുടുംബങ്ങൾ തമ്മിൽ ദീർഘകാലമായി പിരിഞ്ഞിരിക്കുകയാണെങ്കിലും സോണിയ ഗാന്ധിയും ജയ ബച്ചനും തമ്മിലുള്ള സമീപകാല ഇടപെടലുകൾ ആ അകലം കുറയുന്നതായുള്ള സാധ്യതയെ സൂചിപ്പിക്കുന്നു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News