'ആ നിമിഷം ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു'; നോയിഡ ടവറുകൾ തകർത്ത നിമിഷം ഓർത്തെടുത്ത് എഞ്ചിനീയർ

3,700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള നിയന്ത്രിത സ്ഫോടനങ്ങളാണ് നോയിഡയിൽ നടന്നത്

Update: 2022-08-29 04:13 GMT
Editor : ലിസി. പി | By : Web Desk

ഡൽഹി: 'ഞാൻ ബട്ടൻ അമർത്തി. ഒരു വലിയ ശബ്ദം മാത്രം കേട്ടു... കെട്ടിടത്തിലേക്ക് നോക്കിയപ്പോൾ അവിടെ ഒന്നുമില്ല, വെറും പൊടിപടലം മാത്രം'... ഞായറാഴ്ച ഉച്ചക്ക് 2.30 ന് രാജ്യം മുഴുവൻ ഉറ്റുനോക്കിയ നോക്കിയത് ഉത്തർ പ്രദേശിലെ നോയിഡയിലെ ഇരട്ട കെട്ടിടങ്ങളിലേക്കായിരുന്നു. അനധികൃതമായി നിർമിച്ച 100 മീറ്റർ ഉയരമുള്ള ആ ബഹുനില കെട്ടിടം വെറും പത്ത് സെക്കന്റുകൾ കൊണ്ടാണ് തകർന്നുവീണത്. ആ ചരിത്രസ്‌ഫോടനത്തിന് ബട്ടൻ അമർത്തിയ നിമിഷം ഓർത്തെടുക്കുകയാണ്  ടവറുകൾ പൊളിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്ന എഡിഫൈസ് എഞ്ചിനീയറായ ചേതൻ ദത്ത.

Advertising
Advertising

'പൊടി പടലങ്ങൾ ശമിക്കാൻ ഞങ്ങൾ കാത്തുനിന്നില്ല..മുഖംമൂടി ധരിച്ച് ഞങ്ങൾ ആ സൈറ്റിന്റെ അകത്തേക്ക് പ്രവേശിച്ചു. സ്‌ഫോടനം വിജയകരമാണെന്ന് ഞങ്ങൾക്ക് മനസിലായി. ആ നിമിഷം ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു'..അദ്ദേഹം പറഞ്ഞു.

'സ്‌ഫോടനം നടക്കുന്നതിന് അര മണിക്കൂർ മുമ്പാണ് ഞങ്ങൾ സ്ഥലത്തെത്തിയത്. ഇരട്ടക്കെട്ടിടം പൊളിക്കാനായി സൈറൺ മുഴക്കിയതിന് ശേഷം ടീമിലെ ആരും പരസ്പരം സംസാരിച്ചില്ല. എല്ലാവരും ടെൻഷനിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

3,700 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള നിയന്ത്രിത സ്ഫോടനങ്ങളാണ് നോയിഡയിൽ നടന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെ സ്‌ഫോടനത്തിലൂടെ കെട്ടിടം പൊളിക്കുന്നത്. കെട്ടിട നിർമാണ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ടവറുകൾ പൊളിക്കാൻ കഴിഞ്ഞ വർഷം ആഗസ്റ്റ് 31 നാണ് സുപ്രിംകോടതി ഉത്തരവിട്ടത്.

ചേതൻ ദത്ത പൊളിക്കുന്ന ആദ്യത്തെ റെസിഡൻഷ്യൽ ടവറാണിത്. 2002 മുതൽ കെട്ടിടങ്ങൾ പൊളിക്കുന്ന ബിസിനസാണ് ചെയ്യുന്നത്. താപവൈദ്യുത നിലയങ്ങൾ, ഖനികൾ, മറ്റ് ഘടനകൾ എന്നിവ പൊളിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  സ്ഫോടനത്തിന് മുമ്പ് സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുകയും സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാനുള്ള കാര്യങ്ങളും ചെയ്തിരുന്നു.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News