ഇഷ്ടത്തിനനുസരിച്ച് ഭര്‍ത്താവ് ബ്ലൗസ് തുന്നി നല്‍കിയില്ല; യുവതി ആത്മഹത്യ ചെയ്തു

ഗോൽനാക തിരുമല നഗറിലുള്ള വിജയലക്ഷ്മിയെയാണ്(35) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Update: 2021-12-06 08:02 GMT
Editor : Jaisy Thomas | By : Web Desk

തയ്യൽക്കാരനായ ഭർത്താവ് ഇഷ്ടാനുസരണം ബ്ലൗസ് തുന്നി നല്‍കാത്തതില്‍ മനംനൊന്ത് ഹൈദരാബാദിൽ യുവതി ആത്മഹത്യ ചെയ്തു.ഹൈദരാബാദിലെ ആംബർപേട്ട് ഏരിയയിലെ ഗോൽനാക തിരുമല നഗറിലുള്ള വിജയലക്ഷ്മിയെയാണ്(35) വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടുവീടാന്തരം കയറിയിറങ്ങി സാരികളും ബ്ലൗസ് മെറ്റീരിയലുകളും വില്‍പന നടത്തിയാണ് ശ്രീനിവാസ് ഉപജീവനം നടത്തിയിരുന്നത്. കൂടാതെ വീട്ടില്‍ തുന്നല്‍ പണിയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വിജയലക്ഷ്മിക്ക് വേണ്ടി ശ്രീനിവാസ് ബ്ലൗസ് തുന്നി നല്‍കി. എന്നാല്‍ തന്‍റെ ഇഷ്ടപ്രകാരമുള്ള ഡിസൈനിലല്ല ബ്ലൗസ് തുന്നിയത് എന്ന് പറഞ്ഞ് വിജയലക്ഷ്മി ഭര്‍ത്താവുമായി വഴക്കിട്ടു. തന്‍റെ ഇഷ്ടത്തിന് അനുസരിച്ച് റീസ്റ്റിച്ച് ചെയ്ത് ബ്ലൗസ് നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ഇത് ശ്രീനിവാസ് നിരസിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

Advertising
Advertising

പകരം ബ്ലൗസിലെ തുന്നല്‍ മുഴുവന്‍ നീക്കം ചെയ്ത ശേഷം ഇഷ്ടപ്രകാരം തുന്നാന്‍ ശ്രീനിവാസ് വിജയലക്ഷ്മിയോട് ആവശ്യപ്പെട്ടു. ശ്രീനിവാസിന്‍റെ വാക്കുകള്‍ കേട്ട് അസ്വസ്ഥയായ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്‍. കുട്ടികള്‍ സ്‌കൂള്‍ വിട്ട് വരുമ്പോള്‍ കിടപ്പുമുറി അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. നിരന്തരം കുട്ടികള്‍ വിളിച്ചിട്ടും വിജയലക്ഷ്മി വിളി കേട്ടില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് വീട്ടിലെത്തിയ ശ്രീനിവാസ് വാതില്‍ തള്ളി തുറന്ന് അകത്തുകയറിയപ്പോള്‍ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുന്‍പും വഴക്കിടുമ്പോള്‍ വിജയലക്ഷ്മി ഇത്തരത്തില്‍ മുറി പൂട്ടി ഒറ്റക്കിരിക്കാറുണ്ടെന്നും അതുകൊണ്ടാണ് താന്‍ സംശയിക്കാതിരുന്നതെന്നും ശ്രീനിവാസ് പറഞ്ഞു. പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News