Writer - നൈന മുഹമ്മദ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ബെംഗളൂരു: ബെംഗളൂരുവിൽ കാറിൽ മഴവെള്ളം തെറിപ്പിച്ചതിന് യുവാവിന്റെ വിരലിന് കടിച്ച് പരിക്കേൽപിച്ചു. മഗഡി റോഡിലെ താമസക്കാരനായ ജയന്ത് ശേഖറിനാണ് പരിക്കേറ്റത്.
മെയ്-26-ന് രാത്രി ജയന്ത് ശേഖർ ഭാര്യക്കും അമ്മക്കുമൊപ്പം അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടേയാണ് സംഭവം.
രാത്രി ഒൻപത് മണിയോടെ, ലുലു മാൾ അണ്ടർപാസിനടുത്ത് സിഗ്നൽ മുറിച്ചുകടന്ന് ഒരു വളവ് തിരിയുമ്പോഴാണ് ശേഖറിന്റെ വാഹനം മറ്റൊരു വാഹനത്തിലേക്ക് മഴവെള്ളം തെറിപ്പിച്ചത്.
ഇതോടെ ഒരു കാർ തന്റെ കാറിന് പിന്നിൽ പിന്തുടർന്ന് കാർ നിർത്താൻ ആവശ്യപ്പെടുകയും പിന്നീട് ഇയാൾ അസഭ്യം പറയുകയും തുടർന്ന് തന്റെ മോതിര വിരലിന് കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ ശേഖറിന്റെ ശസ്ത്രക്രിയയ്ക്ക് ഏകദേശം രണ്ട് ലക്ഷം രൂപയോളമാണ് ചിലവായത്.
ആക്രമിച്ച് ഡ്രൈവർക്കെതിരെ ശേഖറിന്റെ ഭാര്യ നൽകിയ എഫ്ഐആറിൽ പൊലീസ് കേസെടുത്തു.
ഇരുവർക്കായുള്ള തിരച്ചിൽ പൊലീസ് തുടർന്ന് വരികയാണ്.