കേരളത്തിൽ നിലവിലെ റെയിൽവേ ലൈനിന്റെ എണ്ണം കൂട്ടണം: കെ.സി വേണു ഗോപാൽ

കേന്ദ്രം ഇടപെട്ട് സിൽവർലൈൻ നടപടികൾ നിർത്തിവെപ്പിക്കണം

Update: 2022-03-23 12:57 GMT

കേരളത്തിൽ നിലവിലെ റെയിൽവേ ലൈനിന്റെ എണ്ണം കൂട്ടണമെന്ന് കെ.സി വേണു ഗോപാൽ എംപി. കേന്ദ്രം ഇടപെട്ട് സിൽവർലൈൻ നടപടികൾ നിർത്തിവെപ്പിക്കണം. കേരളത്തിലെ ജനങ്ങൾ സിൽവർ ലൈൻ കൊണ്ട് ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.

മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിനെ സിപിഎം എതിർക്കുന്നു. അതേസമയം കേരളത്തിൽ അതിവേഗപാത നടപ്പാക്കാൻ ശ്രമിക്കുന്നു. ഇതിലൂടെ സിപിഎം -ബിജെപി കൂട്ട്‌കെട്ടാണ് വ്യക്തമാകുന്നത്. സിൽവർ ലൈനിലുള്ള പണം എവിടെ നിന്നാണ് സർക്കാർ കണ്ടെത്തുക എന്നും അദ്ദേഹം ചോദിച്ചു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News