നാളെ രാഷ്ട്രപതി ഭവൻ മാർച്ച്; വൈകിട്ട് മൂന്നിന് പാർലമെന്‍റ് മന്ദിരത്തിലെത്താൻ എംപിമാർക്ക് ഖാർഗെയുടെ നിർദേശം

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു

Update: 2026-10-08 17:00 GMT

ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഇൻഡ്യ സഖ്യം. ഇതിന്‍റെ ഭാഗമായി നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇൻഡ്യ സഖ്യകക്ഷികൾ മാർച്ച് നടത്തിയേക്കും. വൈകിട്ട് മൂന്ന് മണിക്ക് പാർലമെന്‍റ് മന്ദിരത്തിൽ എത്താൻ പ്രതിപക്ഷ എംപിമാർക്ക് മല്ലികാർജുൻ ഖാർഗെ നിർദേശം നൽകി.

നേരത്തെ, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു. മൂന്നാം ദിനവും നിരവധി പേരാണ് രാജ്യതലസ്ഥാനത്തെത്തി സമരാഗ്നിയുടെ ഭാഗമായത്. മൂന്ന് ബസുകളിലായി പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലെത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയും രേവന്ത് റെഡ്ഡിയും ഇന്ന് സമരമുഖത്തുണ്ടായിരുന്നു. പ്രായവും രാഷ്ട്രീയവും മറന്ന് വിവിധ വിദ്യാർഥി സംഘടനകളും രംഗത്തുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News