ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷം; ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

17 ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി ഇറാന്‍ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്

Update: 2024-04-14 12:53 GMT
Advertising

ഡല്‍ഹി: ഇറാന്‍- ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. ആക്രമണത്തില്‍ നിന്ന് ഇരു രാജ്യങ്ങളും പിന്മാറണമെന്ന് വിദേശകാര്യമന്ത്രാലയംആവശ്യപ്പെട്ടു. ഇസ്രായേലിലെ ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 17 ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി ഇറാന്‍ അധികൃതരെ ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്തുള്ള ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

അതിനിടെ ഇസ്രായേലില്‍ ഉള്ള ഇന്ത്യക്കാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഹെല്‍പ്പ് ലയന്‍ നമ്പറുകളില്‍ ബന്ധപ്പെടണം എന്നുമാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇറാനിലെ ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഇന്ത്യന്‍ എംബസി പുറത്തിറക്കി.

അതിനിടെ ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രത നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ സാഹചര്യം ഗൗരവമായി കാണുന്നുവെന്ന് ഇസ്രായേല്‍ അംബാസിഡര്‍. എല്ലാവരുടെയും സുരക്ഷ ഇസ്രായേല്‍ ഉറപ്പുവരുത്തുമെന്നും അംബാസഡര്‍ നൗര്‍ ഗിലോണ്‍ പറഞ്ഞു.

ഇന്ത്യക്കാരുടെ മോചനത്തിനായി ഇരു രാജ്യങ്ങളുടെയും നയതന്ത്ര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംഘര്‍ഷം ഒഴിവാക്കി നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങണം എന്നാണ് ഇന്ത്യയുടെ ആവശ്യം.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News