34,703 പേര്‍ക്ക് കോവിഡ്; 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്
ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,64,357 ആയി താഴ്ന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു
Update: 2021-07-06 04:50 GMT
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുറയുന്നു. 111 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 34,703 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 4,64,357 ആയി താഴ്ന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. 97.17 ശതമാനമാണ് രോഗമുക്തി നിരക്ക്.
24 മണിക്കൂറിനുള്ളില്‍ 553 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലാണ് ഇന്നലെ കോവിഡ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. 106 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. അതേസമയം രാജ്യത്ത് വാക്സിനേഷന്‍ ഡ്രൈവ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ 35.75 കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്.