കോവിഡിൽ പുതിയ വകഭേദം വ്യാപിക്കുന്നു; എക്സ്എഫ്‍ജി സ്ഥിരീകരിച്ചത് 163 പേർക്ക്

കോവിഡ് രോഗികളുടെ എണ്ണം ഏഴായിരത്തിലേക്ക്‌

Update: 2025-06-10 03:32 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നു.എക്സ്എഫ്‍ജി  (XFG)  എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്‍ജിയാണെന്ന്  കണ്ടെത്തി.

അതേസമയം, രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 7000 ത്തിലേക്ക് കടക്കുകയാണ്. കേരളത്തിലാണ് കൂടുതൽ രോഗികളുള്ളത്. ഗുജറാത്ത്, കര്‍ണാടക, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലും പ്രതിദിനരോഗികള്‍ കൂടുതലാണ്.

കാനഡയിലാണ് ആദ്യം എക്സ്എഫ്‍ജി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.    2021 അവസാനം മുതൽ ആഗോളതലത്തിൽ വ്യാപിച്ച കോവിഡ് വകഭേദമായ ഒമൈക്രോൺ കുടുംബത്തിലാണ് എക്സ്എഫ്ജിയെ തരംതിരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ എക്സ്എഫ്ജി കേസുകൾ (89) റിപ്പോർട്ട് ചെയ്തിരിക്കുന്നത്, തൊട്ടുപിന്നില്‍  തമിഴ്‌നാടാണ്.  16 കേസുകളാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളം (15), ഗുജറാത്ത് (11), ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവടങ്ങളില്‍ ആറ് കേസുകള്‍ വീതവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 159 കേസുകള്‍ മേയ് മാസത്തിലും  ഏപ്രിൽ, ജൂൺ മാസങ്ങളിൽ രണ്ട് വീതം കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.

Advertising
Advertising

അതേസമയം, നിലവിൽ, XFG കൂടുതൽ ഗുരുതരമായ രോഗത്തിനോ ആശുപത്രിയിൽ പ്രവേശിപ്പിക്കലിനോ കാരണമാകില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം കേരളമാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 1,957 സജീവ കേസുകളും ഏഴ് പുതിയ കേസുകളുമാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News