അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നുവീണു
പൈലറ്റുമാർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Update: 2023-03-16 10:01 GMT
Army helicopter
ഇറ്റാനഗർ:അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്ടർ തകർന്നൂവീണു. മാണ്ഡല ഹിൽസ് മേഖലയിലാണ് ചീറ്റ ഹെലികോപ്ടർ തകർന്നുവീണത്. പൈലറ്റുമാർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
രാവിലെ 9.15 മുതൽ ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഉച്ചയോടെയാണ് മാണ്ഡല ഹിൽസ് മേഖലയിൽ ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പൈലറ്റും സഹപൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്.
എട്ടുപേർക്ക് യാത്ര ചെയ്യാൻ പറ്റുന്നതാണ് ചീറ്റ ഹെലികോപ്ടർ. അതിർത്തിയിൽ നിരീക്ഷണ പറക്കൽ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ദുരൂഹതയില്ലെന്നാണ് സൈനിക വൃത്തങ്ങളുടെ പ്രാഥമിക നിഗമനം.