സമാധാനത്തിനുള്ള നൊബേൽ പട്ടികയിൽ ഇടം നേടി ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറും- റിപ്പോർട്ട്

2018 ലെ ട്വീറ്റിന്റെ പേരിൽ കഴിഞ്ഞ ജൂണിൽ സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Update: 2022-10-05 11:55 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: 2022 ലെ സമാധാനത്തിനുള്ള നോബൽ സാധ്യതാപട്ടികയിൽ ഇന്ത്യൻ മാധ്യമപ്രവർത്തകരും ആൾട്ട് ന്യൂസ് സഹ സ്ഥാപകരുമായ മുഹമ്മദ് സുബൈറും പ്രതീക് സിൻഹയും ഇടം നേടിയതായി റിപ്പോർട്ട്. റോയിട്ടേഴ്‌സ് സർവെ പ്രകാരം ടൈം മാഗസിൻ പുറത്ത് വിട്ട സാധ്യതപട്ടികയിലാണ് ഇരുവരും ഇടം നേടിയിരിക്കുന്നത്. മുഹമ്മദ് സുബൈറിനെ 2018 ലെ ട്വീറ്റിന്റെ പേരിൽ കഴിഞ്ഞ ജൂണിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മതത്തിന്റെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തിയതിനും മതവികാരം വ്രണപ്പെടുത്തുന്ന ബോധപൂർവമായ പ്രവർത്തനങ്ങളും നടത്തിയെന്നാരോപിച്ചാണ് ഡൽഹി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.ഒക്ടോബറിലാണ് സുബൈറിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

നൊബേൽ കമ്മിറ്റി നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പേരുകൾ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ബെലാറസ് പ്രതിപക്ഷ നേതാവ് സ്വിയാറ്റ്‌ലാന സിഖനൂസ്കയ, ബ്രോഡ്കാസ്റ്റർ ഡേവിഡ് ആറ്റൻബറോ, കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തുൻബെർഗ്, ഫ്രാൻസിസ് മാർപ്പാപ്പ , തുവാലുവിന്റെ വിദേശകാര്യ മന്ത്രി സൈമൺ കോഫെ, മ്യാൻമറിന്റെ ദേശീയ ഐക്യ സർക്കാർ എന്നിവരും സമാധാനത്തിനുള്ള നൊബേൽ സാധ്യതപട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

251 വ്യക്തികളും 92 സംഘടനകളുമടക്കം 343 പേരാണ് സാധ്യത പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നല്‍കിയവര്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News