സാങ്കേതിക തകരാർ: നാവിക സേനയുടെ ഹെലികോപ്റ്റർ കടലിൽ ഇടിച്ചിറക്കി

മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി വ്യോമസേന

Update: 2023-03-08 07:28 GMT
Editor : Lissy P | By : Web Desk

മുംബൈ: നാവിക സേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു. സാങ്കേതിക തകരാറിനെ തുടർന്നാണ് മുംബൈ തീരത്തിന് സമീപം കടലിൽ ഹെലികോപ്റ്റർ ഇടിച്ചിറക്കി. ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന മൂന്ന് പേരെയും രക്ഷപ്പെടുത്തിയതായി വ്യോമസേന അറിയിച്ചു.പതിവ് യാത്രക്കിടെയായിരുന്നു അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (എഎൽഎച്ച്) അപകടത്തിൽപ്പെട്ടത്.

Advertising
Advertising

"ഇന്ത്യൻ നേവി ALH മുംബൈയിൽ നിന്നുള്ള പരിശീലന പറക്കലിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്ന് മുബൈ തീരത്തോട് ചേർന്ന് ഇടിച്ചിറക്കുകയായിരുന്നു. ഉടനടി തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തി മൂന്ന് ജീവനക്കാരെ സുരക്ഷിതമായി കരക്കെത്തിച്ചെന്നും," നേവി ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ അറിയിച്ചു.സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.



Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News