ഡിസംബർ ഒന്ന് മുതൽ നിരവധി ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; കൂടുതലറിയാം

ഇന്ത്യൻ റെയിൽ‌വേ വടക്കേ ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്

Update: 2025-12-01 12:15 GMT

ന്യൂഡൽഹി: ഡിസംബർ മാസത്തിൽ യാത്ര ചെയ്യാൻ പദ്ധതിയിടുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. ഇന്ത്യൻ റെയിൽ‌വേ വടക്കേ ഇന്ത്യയിലേക്കും തിരിച്ചുമുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് കാരണം ട്രെയിൻ പ്രവർത്തനങ്ങൾ കൂടുതൽ ബുദ്ധിമുട്ടായതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള കാലയളവിൽ പ്രധാന ട്രെയിനുകൾ റദ്ദാക്കാനും നിരവധി ട്രെയിനുകളുടെ സ്റ്റേഷനുകൾ കുറയ്ക്കാനും ഈസ്റ്റ് സെൻട്രൽ റെയിൽ‌വേ പദ്ധതിയിട്ടിട്ടുണ്ട്.

ഉത്തരേന്ത്യയിലെ കനത്ത മൂടൽമഞ്ഞ് കാരണം ട്രെയിനുകൾ സർവീസ് തുടരുന്നത് വളരെ ബുദ്ധിമുട്ടായിരിക്കുന്നു. അപകട സാധ്യതയും വർധിച്ചിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ സുരക്ഷ കണക്കിലെടുത്താണ് ഉത്തരേന്ത്യയിലേക്ക് പോകുന്നതും വരുന്നതുമായ നിരവധി ട്രെയിനുകൾ റദ്ദാക്കിയത്. ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളെ ഈ തീരുമാനം നിസംശയമായും ബാധിക്കും.

Advertising
Advertising

ഇതിന് പുറമെ ട്രെയിൻ നമ്പർ 12177 ഹൗറ-മഥുര ചമ്പൽ എക്സ്പ്രസ് 2025 ഡിസംബർ 5 മുതൽ 2026 ഫെബ്രുവരി 27 വരെ ആഗ്ര കാന്റിന് - മഥുര ജംഗ്ഷന് ഇടയിൽ റദ്ദാക്കുമെന്ന് റെയിൽവേ അറിയിച്ചു. 

 


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News