പോസ്റ്റുകൾക്കൊപ്പവും ഇനി മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

ഇന്ത്യയിലേയും തുർക്കിയിലേയും ബ്രസീലിലേയും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാവുക

Update: 2021-11-18 15:24 GMT
Advertising

ഉപയോക്താക്കൾക്ക് പുതിയഫീച്ചറുമായി ഇൻസ്റ്റഗ്രാം. ഇനി മുതൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് പോസ്റ്റുകൾക്കൊപ്പം തങ്ങൾക്കിഷ്മുള്ള ഗാനങ്ങളും ആഡ് ചെയ്യാനാവും. മുമ്പ് സ്റ്റോറികൾക്കൊപ്പവും, റീലുകൾക്കൊപ്പവും മ്യൂസിക് ആഡ് ചെയ്യാനാവുമായിരുന്നെങ്കിലും  പോസ്റ്റുകൾക്കൊപ്പം മ്യൂസിക് ആഡ് ചെയ്യുന്ന ഫീച്ചര്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയിലേയും തുർക്കിയിലേയും ബ്രസീലിലേയും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാവുക.

 ഇൻസ്റ്റഗ്രാം സ്റ്റോറികളിൽ ഗാനങ്ങൾ ചേർക്കുന്നത് പോലെ തന്നെ ഉപയോക്താക്കള്‍ക്ക് ഇഷ്ടഗാനങ്ങൾ ബ്രൗസ് ചെയ്ത ശേഷം അവ പോസ്റ്റിനൊപ്പം ആഡ് ചെയ്യാനാവും. സ്‌റ്റോറികളിൽ ഗാനത്തിന്‍റെ പേര് തെളിഞ്ഞു കാണുന്നതിന് സമാനമായി പോസ്റ്റുകളുടെ മുകളിലും ഇനി ഗാനത്തിന്‍റെ പേര് കാണാനാവും.

ഇൻസ്റ്റഗ്രാമിന്‍റെ പുതിയ ഫീച്ചറുകൾ ആദ്യമായി അവതരിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ കൂടുതലാണെന്നതാണ് പുതിയ ഫീച്ചറുകൾ ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിക്കുന്നത്. ജൂലൈയിൽ ഇന്ത്യയിലും ബ്രിട്ടനിലും 'കൊളാബ്'എന്ന പുതിയ ഫീച്ചർ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. മറ്റൊരു അക്കൗണ്ടിനോടൊപ്പം ചേർന്ന് പോസ്റ്റുകൾ അപ്ലോഡ് ചെയ്യാനാവുമെന്നതാണ് ഈ ഫീച്ചറിന്‍റെ പ്രത്യേകത.

summary: Instagram with a new feature for users. From now on, Instagram users will be able to add their favorite songs along with their posts. Previously, music could be added to stories and reels, but Instagram did not have the feature of adding music to posts. The new feature will be available to Instagram users in India, Turkey and Brazil.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News