'സ്വപ്നത്തിലെ നായകൻ'; ജാക്വിലിൻ സുകേഷിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു- റിപ്പോർട്ട്

സുകേഷ് ചന്ദ്രശേഖറിന്റെ ക്രിമിനൽ ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജാക്വിലിൻ തയ്യാറായില്ല. എന്നാൽ സുകേഷിനെക്കുറിച്ച് ചില സംശയങ്ങൾ തോന്നിത്തുടങ്ങിയപ്പോൾ തന്നെ ബോളിവുഡ് താരമായ നൂറ ഫതേഹി അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ സ്‌പെഷ്യൽ കമ്മീഷണർ രവീന്ദർ യാദവ് പറഞ്ഞു.

Update: 2022-09-18 10:31 GMT

ന്യൂഡൽഹി: ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസ് തട്ടിപ്പുവീരൻ സുകേഷ് ചന്ദ്രശേഖറിനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ട്. സുകേഷ് തന്റെ സ്വപ്‌നത്തിലെ നായകനാണെന്നും അദ്ദേഹത്തെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതായും ജാക്വിലിൻ സുഹൃത്തുക്കളോട് പറഞ്ഞതായി 'ഇന്ത്യാ ടുഡെ' റിപ്പോർട്ട് ചെയ്തു.

ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, സുകേഷുമായുള്ള ബന്ധത്തിൽ ജാഗ്രത പാലിക്കാൻ സഹതാരങ്ങൾ ഉപദേശിച്ചിട്ടും അവർ അത് ചെവിക്കൊണ്ടില്ലെന്ന് ജാക്വിലിനെ ചോദ്യം ചെയ്ത സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. സുകേഷിനെ കുറിച്ച് ജാഗ്രത പാലിക്കാൻ സഹതാരങ്ങൾ അവളെ ഉപദേശിച്ചു, പക്ഷേ അവൾ അവനെ കാണുന്നതും കാറുകളും വളർത്തുമൃഗങ്ങളും പോലുള്ള വിലയേറിയ സമ്മാനങ്ങൾ സ്വീകരിക്കുന്നതും തുടർന്നെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

സുകേഷ് ചന്ദ്രശേഖറിന്റെ ക്രിമിനൽ ബന്ധങ്ങളെക്കുറിച്ച് അറിഞ്ഞിട്ടും അദ്ദേഹവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ജാക്വിലിൻ തയ്യാറായില്ല. എന്നാൽ സുകേഷിനെക്കുറിച്ച് ചില സംശയങ്ങൾ തോന്നിത്തുടങ്ങിയപ്പോൾ തന്നെ ബോളിവുഡ് താരമായ നൂറ ഫതേഹി അദ്ദേഹവുമായുള്ള ബന്ധം വിച്ഛേദിച്ചെന്നും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലെ സ്‌പെഷ്യൽ കമ്മീഷണർ രവീന്ദർ യാദവ് പറഞ്ഞു.

200 കോടിയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി ജാക്വിലിനെ കൂടി പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു. തട്ടിയെടുത്ത പണത്തിന്റെ ഗുണഭോക്താവ് ജാക്വിലിനാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ തട്ടിപ്പുകാരനാണെന്ന് ജാക്വിലിന് അറിയാമായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. വീഡിയോ കോളിലൂടെ ജാക്വിലിൻ ഫെർണാണ്ടസ് സുകേഷുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി പ്രധാന സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ വെളിപ്പെടുത്തുന്നു. നടിക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയിരുന്നതായി സുകേഷും സമ്മതിച്ചിരുന്നു. ജയിലിൽ കഴിയുമ്പോഴും സുകേഷ് ജാക്വിലിനുമായി നിരന്തരം സംസാരിച്ചിരുന്നു.

52 ലക്ഷം രൂപ വിലയുള്ള കുതിരയും ഒമ്പതു ലക്ഷം രൂപ വിലമതിക്കുന്ന പേർഷ്യൻ പൂച്ചയുമടക്കം 10 കോടി രൂപയുടെ സമ്മാനങ്ങളാണ് നടിക്ക് സുകേഷ് നൽകിയത്. ഏപ്രിലിൽ നടിയുടെ ഏഴു കോടിയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കേസിൽ 36 കാരിയും ശ്രീലങ്കൻ പൗരയുമായ നടിയെ ഇ.ഡി പലവട്ടം ചോദ്യം ചെയ്തിരുന്നു. ജാക്വലിനെ നായികയാക്കി 500 കോടിയുടെ സൂപ്പർ ഹീറോ ഫിലിം നിർമിക്കാമെന്ന് സുകേഷ് വാഗ്ദാനം ചെയ്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News