ബി.ജെ.പിയിലേക്ക് ?; കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ രാജിവെച്ചു

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്​ട്രീയത്തിലേക്കിറങ്ങുന്ന അദ്ദേഹം മത്സരിക്കാനാണ് സാധ്യതയെന്നും റിപ്പോർട്ട്

Update: 2024-03-05 09:32 GMT
Editor : Anas Aseen | By : Web Desk
Advertising

കൊൽക്കത്ത: കൊൽക്കത്ത ​ഹൈകോടതി ജഡ്ജി ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ രാജിവെച്ചു. ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്​ട്രീയത്തിലേക്കിറങ്ങുന്ന അദ്ദേഹം  ബി​.ജെ.പി ടിക്കറ്റിൽ ബംഗാളിലെ താംലൂക്ക് മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സേവനകാലയളവിൽ ഒരു ജഡ്ജി രാജി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിലിറങ്ങുന്നത് അപൂർവമാണ്.

രാഷ്ട്രപതി ദ്രൗപദി മുർമു, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, കൽക്കത്ത ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനം എന്നിവർക്ക് രാജിക്കത്ത്  അയച്ചു.

രാവിലെ ഹൈക്കോടതിയിലെ ചേംബറിൽ എത്തിയ ശേഷമാണ് അദ്ദേഹം രാജിക്കത്ത് അയച്ചത്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുന്നതിന്റെ ഭാഗമായാണ് രാജിയെന്നാണ് അഭ്യൂഹം. ഇന്ന് വൈകുന്നേരം അദ്ദേഹം വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.അവിടെ അദ്ദേഹം തൻ്റെ ഭാവി പരിപാടികൾ വെളിപ്പെടുത്തുമെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന വിവരം.മാർച്ച് അഞ്ചിന് രാജിവെക്കുമെന്ന് ജസ്റ്റിസ് ഗംഗോപാധ്യായ ഞായറാഴ്ച പ്രഖ്യാപിച്ചിരുന്നു. 


Tags:    

Writer - Anas Aseen

contributor

Editor - Anas Aseen

contributor

By - Web Desk

contributor

Similar News