ഗുജറാത്തിൽ ഇന്ന് കലാശക്കൊട്ട്; പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

രണ്ടാംഘട്ടത്തിൽ 93 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്

Update: 2022-12-03 02:07 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്നവസാനിക്കും. കോൺഗ്രസ്, ബിജെപി, ആംആദ്മി പാർട്ടികൾ കലാശക്കൊട്ടിന്റെ ഭാഗമായി റോഡ് ഷോ ഉൾപ്പെടെയുള്ള പ്രചാരണ പരിപാടികൾ ഇന്ന് സംഘടിപ്പിക്കുന്നുണ്ട്. രണ്ടാംഘട്ടത്തിൽ 93 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

ഒന്നാംഘട്ടത്തെ അപേക്ഷിച്ച് വാശിയേറിയ പ്രചാരണമാണ് രണ്ടാംഘട്ടത്തിൽ നടക്കുന്നത്. ബിജെപിയുടെ ശക്തി ദുർഗങ്ങളായ നഗര മണ്ഡലങ്ങളിലും കോൺഗ്രസ് മുന്നിട്ട് നിൽക്കുന്ന വടക്കൻ ഗുജറാത്തിലുമാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി തുടർച്ചയായി രണ്ട് ദിവസങ്ങളിൽ നടത്തിയ റോഡ് ഷോയാണ്  ബിജെപിക്ക് കലാശക്കൊട്ടിന് ബലം നൽകുന്നത്. പൊതുയോഗങ്ങളും റാലികളും വാഹന ജാഥകളും നടത്തിയാണ് ബിജെപിയുടെ പ്രചാരണം പുരോഗമിക്കുന്നത്.

Advertising
Advertising

എന്നാൽ സ്ഥാനാർഥികൾ വോട്ടർമാരെ നേരിൽ കണ്ട് ഗൃഹ സന്ദർശന പരിപാടികൾ വഴി പ്രചരണം മുന്നോട്ട് കൊണ്ട് പോകുന്ന രീതിയാണ് കോൺഗ്രസിന്‍റെത്. ഹാർദിക് പട്ടേലിനെ അടർത്തി മാറ്റിയത് വഴി പാട്ടീദാർ സമൂഹത്തെ കൂടെ നിർത്താൻ കഴിയും എന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്. ഹാർദിക് പട്ടേൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ വിരംഗത്തിലാണ് മത്സരിക്കുന്നത്. എന്നാൽ രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 12 പട്ടിക വർഗ്ഗ സംവരണ മണ്ഡലങ്ങളിലും മുൻതൂക്കം ലഭിക്കുമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷ. കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള നേതാക്കൾ ഇന്ന് ബിജെപിക്കായി സംസ്ഥാനത്ത് പ്രചാരണത്തിന് ഇറങ്ങുമ്പോൾ എഐസിസി നേതാക്കളെയും മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളെയുമാണ് കോൺഗ്രസ് കലാശക്കൊട്ടിനായി രംഗത്തിറക്കുന്നത്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News