യുവതി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തി; യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ

യുവതി വീട്ടിൽ കുളിക്കുന്നതിനിടെയാണ് ഇയാൾ മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചത്.

Update: 2024-01-09 11:10 GMT

ബെം​ഗളൂരു: യുവതി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ യുവാവിനെ തൂണിൽ കെട്ടിയിട്ട് മർദിച്ച് നാട്ടുകാർ. കർണാടകയിലെ ഹുബ്ബാളി ജില്ലയിലാണ് സംഭവം. വൈദ്യുതിത്തൂണിൽ കെട്ടിയിട്ട് മർദിച്ച ശേഷം ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു.

യുവതി വീട്ടിൽ കുളിക്കുന്നതിനിടെയാണ് ഇയാൾ മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. ഗോകുൽ റോഡിൽ രാവിലെ ഏഴ് മണിയോടെ യുവതിയുടെ വീടിന് സമീപം ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ യുവതി കുളിക്കുന്നത് കണ്ടത്.

ജനലിലൂടെ ഇത് ചിത്രീകരിക്കാൻ ആരംഭിച്ച ഇയാളെ കണ്ടതോടെ യുവതി നിലവിളിക്കുകയും നാട്ടുകാർ ഓടിക്കൂടുകയുമായിരുന്നു. തുടർന്ന് പിടികൂടി ചോദ്യം ചെയ്ത ശേഷം തൂണിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. ലാദ് സാഹേബ് എന്നയാളാണ് പിടിയിലായത്. ഇയാളെ പൊലീസ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News