'ഇടക്കാല ജാമ്യം നീട്ടണം'; കെജ്‍രിവാൾ സുപ്രിംകോടതിയിൽ

ഏഴ് ദിവസത്തേക്ക് ജാമ്യം നീട്ടണമെന്നാണ് ആവശ്യം

Update: 2024-05-27 05:55 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിലെഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്‍രിവാൾ സുപ്രിംകോടതിയെ സമീപിച്ചു.ഏഴ് ദിവസത്തേക്ക് ജാമ്യം നീട്ടണമെനാണ് ആവശ്യം.ആരോഗ്യപരമായ പ്രശ്നങ്ങളുണ്ടെന്നും  പി.ഇ.ടി,സി.ടി സ്‌കാനിനും മറ്റ് പരിശോധനകളും നടത്തണമെന്നുമാവശ്യപ്പെട്ടാണ് ജാമ്യം നീട്ടിചോദിച്ചത്.

 ജൂൺ ഒന്ന് വരെയാണ് നിലവിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങണമെന്നാണ് കോടതി നിർദേശിച്ചിരുന്നത്.

അറസ്റ്റിന് പിന്നാലെ കെജ്‍രിവാളിന്റെ ഏഴ് കിലോ തൂക്കം കുറഞ്ഞുവെന്നും ഇത് വീണ്ടെടുക്കാനായില്ലെന്നും ഡൽഹി മന്ത്രിയും എ.എ.പി നേതാവുമായ അതിഷി പറഞ്ഞതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

മാർച്ച് 21 നാണ് കെജ്‍രിവാൾ അറസ്റ്റിലാകുന്നത്. ജുഡീഷ്യല്‍,ഇ.ഡി കസ്റ്റഡികളിലായി 50 ദിവസം കഴിഞ്ഞതിന് ശേഷമാണ് കെജ്‍രിവാളിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ്ഖന്ന,ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചായിരുന്നു ജാമ്യം അനുവദിച്ചത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News