മഴക്കെടുതി: കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ദലൈലാമ

ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ഡാം നാളെ രാവിലെ 11 മണിക്ക് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Update: 2021-10-18 11:17 GMT

മഴക്കെടുതിയിൽ കനത്ത നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കനത്തമഴയെ തുടർന്ന് നിരവധിപേർ മരിക്കാനിടയായതിൽ ദലൈലാമ ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ദലൈലാമ കേരളത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

സർക്കാറും ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങൾക്ക് സഹാമയമെത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണെന്നറിയാം. കേരളത്തോടുള്ള തന്റെ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ദലൈലാമ ട്രസ്റ്റിൽ നിന്ന് ഒരു തുക സംഭാവനയായി ഞാൻ വാഗ്ദാനം ചെയ്യുന്നു-കത്തിൽ ലാമ പറഞ്ഞു.

മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 28 പേരാണ് മരിച്ചത്. സംസ്ഥാനത്തെ 10 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതോടെ കക്കി ഡാം തുറന്നു. രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്.

ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി ഡാം നാളെ രാവിലെ 11 മണിക്ക് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2397.38 അടിയാണ് ഇപ്പോൾ ഇടുക്കി ഡാമിലെ ജലനിരപ്പ്. 100 സെന്റീ മീറ്ററാണ് ഷട്ടറുകൾ ഉയർത്തുക. ഒരു ലക്ഷം ലിറ്റർ വെള്ളം വീതം സെക്കന്റിൽ പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News