എസ്‌ഐആർ വീണ്ടും നീട്ടണമെന്ന് കേരളം; തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാൻ സുപ്രിംകോടതി

സമയപരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്

Update: 2025-12-18 09:45 GMT

ന്യുഡൽഹി: എസ്‌ഐആർ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയിൽ. സമയപരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. 25 ലക്ഷം പേരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അർഹതയുള്ള ഒരാൾ പോലും പട്ടികയിൽ ഉൾപ്പെടാതെ പോവരുത്. കുറ്റമറ്റ രീതിയിൽ എസ്‌ഐആർ പൂർത്തിയാവാൻ കൂടുതൽ സമയം വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്.

ഹരജി ആദ്യം പരിഗണിച്ചപ്പോൾ തദ്ദേശതെരഞ്ഞെടുപ്പായതിനാൽ സമയം നീട്ടണമെന്നാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനും എസ്‌ഐആറിനും ഒരേ ജീവനക്കാരാണെന്നും അന്ന് കോടതിയെ അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ എസ്‌ഐആർ നടപടി ക്രമങ്ങൾ നീട്ടിയിരുന്നു.

എസ്‌ഐആർ നീട്ടണമെന്ന കേരളത്തിന്റെ ആവശ്യത്തോട് തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകാനാണ് സുപ്രിംകോടതി നിർദേശിച്ചിരിക്കുന്നത്. നിവേദനം അനുഭാവപൂർവം പരിഗണിക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. നിവേദനം പരിഗണിച്ച് കൈക്കൊണ്ട തീരുമാനം സുപ്രിംകോടതിയെ അറിയിക്കണമെന്നും നിർദേശമുണ്ട്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News