'രാജാവ് ചോദ്യങ്ങളെ ഭയക്കുന്നു': പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

'തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ച് ചോദ്യങ്ങൾ ചോദിച്ചതിന് 57 എംപിമാരെ അറസ്റ്റ് ചെയ്തു, 23 എംപിമാരെ സസ്‌പെൻഡ് ചെയ്തു'

Update: 2022-07-27 13:29 GMT
Advertising

ഡല്‍ഹി: രാജാവ് ചോദ്യങ്ങളെ ഭയക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് രാഹുല്‍ ഗാന്ധി എംപി. തൊഴിലില്ലായ്മയെയും വിലക്കയറ്റത്തെയും കുറിച്ച് ചോദ്യങ്ങൾ ചോദിച്ചതിന് 57 എംപിമാരെ അറസ്റ്റ് ചെയ്യുകയും 23 എംപിമാരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

"ജനാധിപത്യത്തിന്‍റെ ക്ഷേത്രത്തിൽ രാജാവ് ചോദ്യങ്ങളെ ഭയപ്പെടുന്നു. പക്ഷേ ഏകാധിപതികളോട് എങ്ങനെ പോരാടണമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം"- രാഹുല്‍ ഗാന്ധി പറഞ്ഞു.

"ഗ്യാസ് സിലിണ്ടറിന് 1053 രൂപ എന്തുകൊണ്ട്? തൈര്-ധാന്യങ്ങൾക്ക് എന്തിന് ജിഎസ്ടി? കടുകെണ്ണയ്ക്ക് എന്തിന് 200 രൂപ? വിലക്കയറ്റത്തെയും തൊഴിലില്ലായ്മയെയും കുറിച്ച് ചോദ്യങ്ങൾ ചോദിച്ചതിന് 57 എംപിമാരെ 'രാജാവ്' അറസ്റ്റ് ചെയ്യുകയും 23 എംപിമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു"- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

വിലക്കയറ്റവും അവശ്യവസ്തുക്കളുടെ ജിഎസ്ടി ചുമത്തലും അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഭാനടപടികൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന് 20 രാജ്യസഭാ എംപിമാരെ ഒരാഴ്ചത്തേക്ക് സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ലോക്സഭയില്‍ നിന്ന് 4 എംപിമാരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Summary- Congress leader Rahul Gandhi on Wednesday took a swipe at Prime Minister Narendra Modi dubbing him as a 'king' who has got 57 MPs arrested and 23 MPs suspended for asking questions on unemployment and inflation

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News