Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: സിറോ മലബാർ സഭയുടെ അതിരൂപതയായി ഉയർത്തപ്പെട്ട ഫരീദാബാദ് രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി മാർ കുര്യാക്കോസ് ഭരണികുളങ്ങര ചുമതലയേറ്റു. ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിലായിരുന്നു അതിരൂപതാ പ്രഖ്യാപനവും മെത്രാപ്പൊലീത്തയുടെ സ്ഥാനാരോഹണച്ചടങ്ങുകളും നടന്നത്.
കത്തോലിക്കർ മതപരിവർത്തനം നടത്താറില്ലെന്നും സഭയുടെ അച്ചടക്കവും കേന്ദ്രീകൃത സ്വഭാവവും അദ്ഭുതപ്പെടുത്തുന്നുവെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു പറഞ്ഞു.
2012ലാണ് ഫരീദാബാദ് രൂപത സ്ഥാപിതമായത്. ഡൽഹി, ഹരിയാണ, പഞ്ചാബ്, ചണ്ഡീഗഢ്, ഹിമാചൽപ്രദേശ്, ജമ്മു-കശ്മീർ, യുപിയിലെ ചില ജില്ലകൾ എന്നിവിടങ്ങളിലായി ഒന്നരലക്ഷത്തോളം അംഗങ്ങളുണ്ട്. ആയിരത്തിലേറെ സന്ന്യസ്തരും നൂറിലേറെ വൈദികരും ഫരീദാബാദ് രൂപതയുടെ ഭാഗമാണ്.