വോട്ട് തരൂ, 70 രൂപയ്ക്ക് മദ്യം തരാം: ആന്ധ്ര ബി.ജെ.പി അധ്യക്ഷന്‍

'നിലവില്‍ ആന്ധ്ര സർക്കാർ നിലവാരമില്ലാത്ത മദ്യം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയാണ്'

Update: 2021-12-29 06:00 GMT
Advertising

ആന്ധ്ര പ്രദേശില്‍ 2024ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു കോടി വോട്ട് ബി.ജെ.പിക്ക് കിട്ടിയാല്‍ മദ്യവില 70 രൂപയാക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സോമു വീര്‍രാജു. 200 രൂപയുടെ ക്വാട്ടർ ബോട്ടിൽ മദ്യം 70 രൂപയ്ക്ക് നൽകാമെന്നാണ് വാഗ്ദാനം. വിജയവാഡയിലെ യോഗത്തിലാണ് സോമു വീർരാജുവിന്റെ പ്രഖ്യാപനം.

'ഒരു കോടി വോട്ട് ബി.ജെ.പിയ്ക്ക് നൽകൂ, ഞങ്ങൾ 70 രൂപയ്ക്ക് മദ്യം നൽകും. സംസ്ഥാനത്തിന് കൂടുതൽ വരുമാനമുണ്ടായാല്‍ ക്വാട്ടർ ബോട്ടിൽ മദ്യം 50 രൂപക്ക് നൽകും' എന്ന് സോമു വീര്‍‌രാജു പറഞ്ഞെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ആന്ധ്ര സർക്കാർ നിലവാരമില്ലാത്ത മദ്യം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുകയാണെന്ന് സോമു വീര്‍രാജു ആരോപിച്ചു. വ്യാജ ബ്രാൻഡുകളാണ് വില്‍ക്കുന്നത്. സംസ്ഥാനത്ത് നിലവാരമുള്ള മദ്യം കിട്ടാത്ത അവസ്ഥയാണുള്ളത്. ബി.ജെ.പി അധികാരത്തിൽ വന്നാൽ ഏറ്റവും കുറഞ്ഞ വിലയില്‍ നല്‍കുമെന്നാണ് വാഗ്ദാനം.

സംസ്ഥാനത്തുള്ളവര്‍ പ്രതിമാസം 12,000 രൂപ മദ്യത്തിനായി ചെലവഴിക്കുന്നുണ്ടെന്നും വീര്‍രാജു പറഞ്ഞു. സംസ്ഥാനത്തെ ഒരു കോടി ആളുകള്‍ മദ്യം കഴിക്കുന്നുണ്ട്. അവര്‍ 2024ല്‍ ബി.ജെ.പിക്ക് വോട്ട് ചെയ്താല്‍ ഗുണനിലവാരമുള്ള മദ്യം 70 രൂപയ്ക്ക് നല്‍കാമെന്നാണ് വാഗ്ദാനം

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News