മദ്യനയ അഴിമതിക്കേസ്: പി.എ അറസ്റ്റിലെന്ന് മനീഷ് സിസോദിയ

ബി.ജെ.പിക്ക് തെരഞ്ഞടുപ്പ് പേടിയാണെന്നും മനീഷ് സിസോദിയ

Update: 2022-11-05 10:12 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ പി.എ.യെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തുവെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. വീട്ടിൽ നടന്ന പരിശോധനയ്ക്ക് ശേഷം പി.എയെ അറസ്റ്റ് ചെയ്തതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ബി.ജെ.പിക്ക് തെരഞ്ഞടുപ്പ് പേടിയാണെന്നും മനീഷ് സിസോദിയ പ്രതികരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പി.എയുടെ വീട്ടിൽ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ഇ.ഡിയുടെ വിശദീകരണം

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News