മധുര തനിഷ്ക് ജ്വല്ലറി കവർച്ച: ഇൻസ്റ്റാഗ്രാം ഇൻഫ്ലൂവൻസറും യൂട്യൂബറുമായ മീനാക്ഷി നാച്ചിയാർ അറസ്റ്റിൽ

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിഷാന്തിൻ്റെ സുഹൃത്താണ് മീനാക്ഷി നാച്ചിയാർ

Update: 2026-11-14 15:23 GMT

ചെന്നൈ: മധുരയിലെ തനിഷ്ക് ജ്വല്ലറി കവർച്ചയുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അടക്കം രണ്ട് പേർ പിടിയിൽ. മുഖ്യപ്രതി നിഷാന്തിൻ്റെ പിതാവ് സുരേഷ്, ഇൻഫ്ലൂവൻസറും യൂട്യൂബറുമായ മീനാക്ഷി നാച്ചിയാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിഷാന്തിൻ്റെ സുഹൃത്താണ് മീനാക്ഷി നാച്ചിയാർ. 25 കോടിയിലധികം രൂപ വിലവരുന്ന 20 കിലോയോളം സ്വര്‍ണ, വജ്രാഭരണങ്ങളാണ് പ്രതികള്‍ ജ്വല്ലറിയില്‍ നിന്ന് കവര്‍ന്നത്.

ഇന്നലെ നിഷാന്തിന്റെ വീട്ടിലടക്കം പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. നിഷാന്തിനായുള്ള അന്വേഷണം തുടരുന്നതിനിടെയിലാണ് ഇപ്പോള്‍ പിതാവിനെയും സുഹൃത്തിനെയും പൊലീസ് പിടികൂടുന്നത്. ഇവരുടെ പക്കല്‍ നിന്ന് 5 കിലോയോളം സ്വര്‍ണം പിടിച്ചെടുത്തെന്നാണ് വിവരം.

Advertising
Advertising

നിഷാന്ത് എന്നയാളാണ് ഈ മോഷണത്തിന്റെ സൂത്രധാരൻ എന്നാണ് പൊലീസ് സംശയിക്കുന്നത്. മൂന്നാഴ്ച മുമ്പ് ജ്വല്ലറിയിൽ എത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മധുരയിലെ പുതിയ ഷോറൂമിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ, വെന്റിലേറ്റർ വഴി അകത്ത് കടന്നാണ് മോഷണം നടത്തിയത്. പ്രതികൾ വസ്ത്രങ്ങൾ കത്തിച്ചുകളയുന്നത് കണ്ടുവെന്ന ദൃക്സാക്ഷിയുടെ മൊഴിയും അന്വേഷണത്തിൽ നിർണായകമായി. 

അറസ്റ്റിലായ മീനാക്ഷി നാച്ചിയാരെയും പിതാവ് സുരേഷിനെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കവർച്ച ചെയ്ത സ്വർണം ഒളിപ്പിച്ചതിൽ ഇവർക്ക് പങ്കുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. നിഷാന്തിനായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. 

Tags:    

Writer - അതുല്യ സെബാസ്റ്റ്യൻ

contributor

Editor - അതുല്യ സെബാസ്റ്റ്യൻ

contributor

By - Web Desk

contributor

Similar News