കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു
മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് രാജി
Update: 2026-11-14 15:22 GMT
ന്യൂഡല്‍ഹി: കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി യുപിയില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ചു. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് രാജി. രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണന്‍ രാജി സ്വീകരിച്ചു. നവംബര്‍ 25നാണ് ഹര്‍ദീപ് സിങ് പുരിയുടെ യുപിയില്‍ നിന്നുള്ള രാജ്യസഭാ കാലാവധി അവസാനിക്കേണ്ടിയിരുന്നത്.
നവംബര്‍ അഞ്ചിനാണ് അദ്ദേഹം മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. 2030 ഏപ്രില്‍ രണ്ടുവരെയാണ് കാലാവധി. മുന്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ കഴിഞ്ഞ മാസം രാജിവെച്ച ഒഴിവിലേക്കാണ് മധ്യപ്രദേശില്‍ നിന്ന് പുരിയെ നാമനിര്‍ദേശം ചെയ്തത്.