മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു
മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്
ജാബു:മധ്യപ്രദേശിലെ ജാബുവിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു.തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 25നാണ് സിഎസ്ഐ വൈദികനായ ഗോഡ്‍വിനെ രത്ലം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 25 വര്‍ഷമായി വൈദികനും കുടുംബവും മധ്യപ്രദേശില്‍ താമസിച്ചുവരികയായിരുന്നു.
ഗ്രാമത്തില്‍ ആതുരസേവനവും മിഷന്‍ പ്രവര്‍ത്തനങ്ങളും നടത്തിവരികയായിരുന്നു.ട്യൂഷന്‍ സെന്‍ററും ടെയ്‍ലറിങ് കേന്ദ്രവും നടത്തിവരികയായിരുന്നു അദ്ദേഹം. എന്നാല്‍ ഗ്രാമവാസികളല്ല, വൈദികനെതിരെ പരാതി നല്‍കിയിരിക്കുന്നതെന്നും ഗ്രാമത്തിന് പുറത്ത് നിന്നുള്ളവരാണെന്നുമാണ് കൂടെയുള്ള വൈദികര്‍ പറയുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്നും തെളിവ് ലഭിച്ചിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. എന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല.