ജാമിഅ മില്ലിയ ഇസ്‍ലാമിയയയിലെ മലയാളി വിദ്യാർഥി നേതാക്കൾ കസ്റ്റഡിയിൽ; സുര്‍ജിത് ഭവനിലും പൊലീസ്

എസ്എഫ്ഐ കേന്ദ്രകമ്മിറ്റി ഓഫീസിലും വിദ്യാർഥികളെ കരുതല്‍ തടങ്കലിലെടുക്കാൻ പൊലീസ് എത്തി

Update: 2026-10-10 04:16 GMT

ഡൽഹി: സിജെപി പ്രതിഷേധത്തിന് മുന്നോടിയായി വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുക്കുന്നത് പൊലീസ് തുടരുന്നു. ജാമിഅ മില്ലിയ ഇസ്‍ലാമിയയില്‍ മലയാളി വിദ്യാർഥി നേതാക്കൾ കസ്റ്റഡിയിൽ. വിദ്യാർഥികളായ കെഎസ്‍യു, എംഎസ്എഫ്, ഫ്രറ്റേണിറ്റി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാമിഅ മില്ലിയ ഇസ്‌ലാമിയ എൻഎസ്‍യുഐ സെക്രട്ടറി എബിൻ ബേസിൽ , മുൻ പ്രസിഡന്‍റ് മുഹമ്മദ് അദ്നാൻ എന്നിവരെയാണ് കരുതൽ തടങ്കലിൽ വെച്ചത്.  പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏഴ് ഫ്രറ്റേണിറ്റി പ്രവർത്തകരും കസ്റ്റഡിയിലാണ്. വസീഫ് വദൂദ്, സഫ്വാന്‍ അലി, സുഹൈല്‍, ആദില്‍ ഇര്‍ഫാന്‍, ഫിദല്‍, നിഹാല്‍ സഹീര്‍, റാഫി എന്നീ പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തത്.  എസ്എഫ്ഐ കേന്ദ്രകമ്മിറ്റി ഓഫീസിലും വിദ്യാർഥികളെ കരുതല്‍ തടങ്കലിലെടുക്കാൻ പൊലീസ് എത്തി. ഗേറ്റിന് മുമ്പില്‍ നേതാക്കള്‍ പൊലീസിനെ തടഞ്ഞു.

Advertising
Advertising

അതേസമയം ഡൽഹി സുര്‍ജിത് ഭവനിൽ വീണ്ടും പൊലീസെത്തി. എസ്എഫ്ഐ പ്രവർത്തകരെ തേടിയാണ് പൊലീസ് എത്തിയത്. പോളിറ്റ് ബ്യൂറോ അംഗങ്ങൾ ആയ അരുൺ കുമാർ,വിജു കൃഷ്ണൻ, എ.എ റഹീം എംപി എന്നിവർ ചോദ്യം ചെയ്തതോടെ താൽക്കാലികമായി പൊലീസ് മടങ്ങി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് പാര്‍ട്ടി നടത്തുന്ന ജന്തർ മന്തർ പ്രക്ഷോഭം രാവിലെ 10ന് ആരംഭിക്കും. സിജെപി നേതാക്കളായ അഭിജിത് ദീപ്കെ ഉൾപ്പെടെയുള്ളവർ രാവിലെ 9.30 നാണ് ഡൽഹി വിമാനത്താവളത്തിൽ എത്തുക. നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കാനും സാധ്യതയുണ്ട്. സമരത്തെ നേരിടാൻ അർധ സൈനികരടക്കം 50,000 ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. 57 മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടു.നാല് കിലോമീറ്റർ ചുറ്റളവിൽ ഇന്‍റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.

ഇന്നലെ കൂടുതൽ സിജെപി, എസ്എഫ്ഐ നേതാക്കൾ കരുതൽ തടങ്കലിലായിരുന്നു. വിദ്യാര്‍ഥികളുടെ ഡൽഹിയിലേക്കുള്ള വരവ് തടയാൻ ട്രെയിനുകൾ റദ്ദാക്കുകയും മെട്രോ സ്റ്റേഷനുകളിൽ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.പ്രതിഷേധത്തിൽ പങ്കെടുക്കാൻ പൂനെയിൽ നിന്ന് പുറപ്പെട്ട 18 പേരെ മധ്യപ്രദേശ് പൊലീസ് ഇറ്റാർസി റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെച്ചിരുന്നു. ഗോവ എക്സ്‍പ്രസിൽ യാത്ര ചെയ്യുകയായിരുന്ന എഐഎസ്എഫിന്‍റെ 14 വനിത അംഗങ്ങളെ ഇറ്റാര്‍സി റെയിൽവെ സ്റ്റേഷനിൽ വെച്ച് തടയുകയും പ്രാദേശിക ഹോട്ടലിലേക്ക് കൊണ്ടുപോവുകയും ചെയ്തു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News