മോമോസിന് കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു; ഗുരുതരാവസ്ഥയില്‍

ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്

Update: 2024-01-11 03:22 GMT
Editor : Jaisy Thomas | By : Web Desk

പ്രതീകാത്മക ചിത്രം

ഡല്‍ഹി: മോമോസിന് കൂടുതല്‍ ചട്നി ആവശ്യപ്പെട്ട യുവാവിന് കുത്തേറ്റു. ഡല്‍ഹി ഭികം സിംഗ് കോളനി ഏരിയയിലാണ് സംഭവം. ചട്നി ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായ കടയുടമ യുവാവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭികം സിംഗ് കോളനിയിലെ ഫാർഷ് ബസാർ ഏരിയയിലെ തിരക്കേറിയ സ്ഥലത്തുവച്ചാണ് അക്രമം നടന്നത്. കൂടുതൽ ചട്ണി ആവശ്യപ്പെട്ടതിനെ തുടർന്ന് മോമോസ് കോർണർ ഉടമയും ഉപഭോക്താവും തമ്മിൽ വാക്കേറ്റമുണ്ടായി.തർക്കം രൂക്ഷമാവുകയും കടയുടമ കത്തി ഉപയോഗിച്ച് ഉപഭോക്താവിനെ ആക്രമിക്കുകയും ചെയ്തു.ഗുരുതരമായി പരിക്കേറ്റ ഉപഭോക്താവിനെ ജിടിവി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Advertising
Advertising

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News