ഒരു കോടിയുടെ മയക്കുമരുന്നുമായി മോഡല്‍ പിടിയില്‍

ഡൽഹി യൂണിവേഴ്‌സിറ്റിയില്‍ ചിലർ മയക്കുമരുന്ന് വില്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയതെന്ന് പൊലീസ്

Update: 2022-07-18 13:21 GMT
Advertising

ഡല്‍ഹി: ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി മോഡലും സുഹൃത്തും അറസ്റ്റില്‍. 25കാരനായ ശുഭം മൽഹോത്രയും സുഹൃത്ത് കീർത്തിയുമാണ് പിടിയിലായത്. ഡൽഹി പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ഡൽഹി യൂണിവേഴ്‌സിറ്റി കാമ്പസിനു ചുറ്റുമാണ് ഇരുവരും മയക്കുമരുന്ന് വിതരണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോഡലും സുഹൃത്തും ഹിമാചൽ പ്രദേശിൽ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് ഡൽഹിയിൽ വിൽക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഡൽഹി യൂണിവേഴ്‌സിറ്റിയില്‍ ചിലർ മയക്കുമരുന്ന് വില്‍ക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിത് മീണ പറഞ്ഞു. മോഡലും സുഹൃത്തും ഹിമാചല്‍ പ്രദേശില്‍ നിന്ന് കാറിലാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. സുരക്ഷാ പരിശോധനകൾ മറികടക്കാൻ കീർത്തി ഒരു തലയിണ ഉപയോഗിച്ച് ഗര്‍ഭിണിയാണെന്ന് അഭിനയിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ജൂലൈ 12ന് ശുഭം ഹിമാചലിലുണ്ടെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചു. തിരിച്ചുവരുമ്പോൾ ഡല്‍ഹി അതിര്‍ത്തിയില്‍ വെച്ച് ഇരുവരെയും പിടികൂടാന്‍ പൊലീസ് പദ്ധതിയിട്ടു. കനത്ത മഴയ്‌ക്കിടയിൽ ഇരുവരെയും പിന്തുടര്‍ന്ന് ഡൽഹിയിലെ ഗുപ്ത ചൗക്കിൽ വച്ചാണ് പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News